Kaattodu mindaathoree poompaatta verenthino Kaanaanizhal dooram paarunnuvo Maanathe melaappilee maalaakhayekunnoree Theeraaveyilppooram thedunnuvo Nilavolunnee neelaakaasham neridaam Puthulokam naamonnaayinne nedidaam Vo vo vo thottam paadaam Kodiyettam kaanaam Thudiyettum koothode koodaam Hey na na na na na Thudiyettum koothode koodaam (niraa vennilaavil)
Changaathi thedunnoree thaanthonni melangalil Thoraakkuzhalnaadam kelkkaamini Raametha neerthunnuvo thoovelli meghangale Neele niram vaari thookaamini Mani vaanam poo choodunneram paanjidaam Kaniyaakunnoree theeraa theeram pookidaam Vo vo vo kaanaakkolam Marimaayaajaalam Kothiyerum raakkoottileraam Aa na na na na Kaanaakkolam marimaayaajaalam Kothiyerum raakkoottileraam (nira vennilaavin)
Language: Malayalam
ന ന നന ..... നിറ വെണ്ണിലാവില്‍ സ്വപ്നം കാണും തെന്നലേ നറു തിങ്കളാടും സ്വര്‍ഗ്ഗം തേടും തെന്നലേ ഒരു ചാറ്റല്‍മാരി തന്‍ ചിരി ചോരും നേരമായ് മതിമറന്നാടുവാന്‍ കൂടെ വാ (നിറ വെണ്ണിലാവില്‍ )
കാറ്റോടു മിണ്ടാത്തൊരീ പൂമ്പാറ്റ വേറെന്തിനോ കാണാനിഴല്‍ ദൂരം പാറുന്നുവോ മാനത്തെ മേലാപ്പിലീ മാലാഖയേകുന്നൊരീ തീരാവെയില്‍പ്പൂരം തേടുന്നുവോ നിലവോലുന്നീ നീലാകാശം നേരിടാം പുതുലോകം നാമൊന്നായിന്നേ നേടിടാം വോ വോ വോ തോറ്റം പാടാം കൊടിയേറ്റം കാണാം തുടിയേറ്റും കൂത്തോടെ കൂടാം ഹേ ന ന ന ന ന തുടിയേറ്റും കൂത്തോടെ കൂടാം (നിറ വെണ്ണിലാവില്‍ )
ചങ്ങാതി തേടുന്നൊരീ താന്തോന്നി മേളങ്ങളില്‍ തോരാക്കുഴല്‍നാദം കേള്‍ക്കാമിനി രാമെത്ത നീര്‍ത്തുന്നുവോ തൂവെള്ളി മേഘങ്ങളേ നീളെ നിറം വാരി തൂകാമിനി മണി വാനം പൂ ചൂടുന്നേരം പാഞ്ഞിടാം കണിയാകുന്നൊരീ തീരാ തീരം പൂകിടാം വോ വോ വോ കാണാക്കോലം മറിമായാജാലം കൊതിയേറും രാക്കൂട്ടിലേറാം ആ ന ന ന ന കാണാക്കോലം മറിമായാജാലം കൊതിയേറും രാക്കൂട്ടിലേറാം (നിറ വെണ്ണിലാവിന്‍ )