തിരി താഴ്ന്നു ഒരു വരസൂര്യന്‍ ഈ സാഗരസന്നിധിയില്‍... ഇരുള്‍ മൂടും കരിനിഴല്‍ തേങ്ങി ഒരു സാന്ത്വനം ആരരുളാന്‍... മുറിഞ്ഞു നീറും ചിറകുകളോടെ തളര്‍ന്നു പാറുവതെങ്ങോ...പക്ഷി തളര്‍ന്നു പാറുവതെങ്ങോ... തിരി താഴ്ന്നു ഒരു വരസൂര്യന്‍ ഈ സാഗരസന്നിധിയില്‍...
വെന്തുരുകും വേനലിലെ പെയ്യാമുകില്‍ പെയ്യവേ... കാണാക്കണ്ണീര്‍ മഴ പെയ്യവേ... (വെന്തുരുകും....) ഒരു നെടുവീര്‍പ്പുമായ്... തഴുകിത്തലോടുവാന്‍ ഒരു കുളിര്‍ വാക്കുമായ് ഒരുമിച്ചിരിക്കുവാന്‍... ആരെ...ആരെ...പോരുന്നീ കൂട്ടില്‍.... തിരി താഴ്ന്നു ഒരു വരസൂര്യന്‍ ഈ സാഗരസന്നിധിയില്‍...
നൊന്തുരുകും ഓര്‍മ്മയുമായ്... സന്ധ്യാസഖി നില്‍ക്കവേ... ഏതോ പാട്ടിന്‍ ശ്രുതി മീട്ടവേ... (നൊന്തുരുകും....) ഒരു ജലശംഖമായ് തീർത്ഥം തളിക്കുവാന്‍ കരിയിലച്ചീന്തിലെ കളഭം തൊടീക്കുവാന്‍ ആരെ....ആരെ...പോരുന്നീ രാവില്‍.... (തിരി താഴ്ന്നു.....)