മാരിവിൽച്ചേലുള്ള പെണ്ണേ മാന്മിഴിയഴകുള്ള കണ്ണേ പുഞ്ചിരിയാൽ എന്റെ നെഞ്ചിൽ നീലനിലാവു പൊഴിച്ചവളേ എൻ പെൺകൊടിയേ നീയെൻ പൂങ്കുയിലായ് എന്നുയിരേ നീയെൻ സ്പന്ദനമായ് താരകത്തിങ്കളായ് വാനം നെഞ്ചിൽ തകിലു കൊട്ടണ താളം മഷിത്തണ്ടിനാലേ എന്റെയുള്ളിൽ പ്രണയകവിതയെഴുതി നീ മെയ്യഴകീ നീയെൻ തേനഴകീ പൗർണമി തൻ രാവിൻ പുഞ്ചിരിയായ് മാരിവിൽച്ചേലുള്ള പെണ്ണേ...
ചെമ്പകപ്പൂവിൻ ഗന്ധം ചെമ്പനീർ പൂവിൻ ചന്തം ഹൃദയവനിയിലൊഴുകിയുണരും പ്രണയഹംസമായ് നീ ചെമ്പകപ്പൂവിൻ ഗന്ധം നിന്റെ ചെമ്പനീർ പൂവിൻ ചന്തം ഹൃദയവനിയിലൊഴുകിയുണരും പ്രണയഹംസമായ് നീ എൻ പെൺകൊടിയേ നീയെൻ പൂങ്കുയിലായ് എന്നുയിരേ നീയെൻ സ്പന്ദനമായ് മാരിവിൽച്ചേലുള്ള പെണ്ണേ...
മാരന്റെ ചെഞ്ചുണ്ടിൽ തേനായ് രാവുകൾ തേടുന്ന കനവായ് പുലരി വിരിയുമരികിലണയും പ്രണയനിമിഷമായ് നീ മാരന്റെ ചെഞ്ചുണ്ടിൽ തേനായ് രാവുകൾ തേടുന്ന കനവായ് പുലരി വിരിയുമരികിലണയും പ്രണയനിമിഷമായ് നീ മെയ്യഴകീ നീയെൻ തേനഴകീ പൗർണമി തൻ രാവിൻ പുഞ്ചിരിയായ് എൻ മാരിവിൽച്ചേലുള്ള പെണ്ണേ...