Yaathonnil adangunnu

1980
Lyrics
Language: Malayalam

യാതൊന്നിലടങ്ങുന്നു ദൃശ്യവുമദൃശ്യവും
സർവ്വജീവജാലവും സാക്ഷാൽ കർമ്മപ്രപഞ്ചവും
യാഗാദി മന്ത്രതന്ത്രപൂജിതയായ്
യോഗീചിത്തവിരാജിതയായ് ...

പരമാത്മാ ജീവാത്മാ സ്വരൂപമായ്
സർവ്വജന്മകാരണമായ്
ആനന്ദാമൃതവർഷിണീ
ആദിപരാശക്തീ ശക്തീ ശക്തീ ശക്തീ...

ജനനീ ജഗജനനീ ജയ ജയധീ
ജയധീ ജയ ജയധീ..
ജനനീ ജഗജനനീ ജയ ജയധീ
ജയധീ ജയ ജയധീ.. ജനനീ...

ജഗദുദയകാരിണീ.. ജനിമൃതി നിവാരണീ..
ഭക്ത ജനമനനിവാസിനീ ജയജയ മഹേശ്വരീ

അഖിലസുഖകാരണീ.. അഖിലസുഖകാരണീ..
ആശാനിവാരണീ അനുപമകൃപാനിധീ അമ്മേ പാവനേ...

മഹിഷമദനാശിനീ.. രിപുകുലവിനാശിനീ..
നിഖിലഭുവനേശ്വരീ.. നീയേ കൃപാകരീ..

ആനന്ദരൂപമേ അദ്വൈതസാരമേ
അമ്മേ ദയാമയേ അഭയപ്രദായികേ
അ...അ... ആ...
ജനനീ ജഗജനനീ ജയ ജയധീ
ജയധീ ജയ ജയധീ..ജനനീ...
Movie/Album name: Sreedevi Darsanam
Artists