രാവിൻ്റെ ഏകാന്തസ്വപ്നങ്ങളായ് വാതിൽക്കലെത്തി മഴപ്പാറ്റകൾ നെടുവീർപ്പിലാണ് നീ തിരിനാളമെന്തിനായ് ചിറകൂർന്നു വീഴിലും തിരഞ്ഞു നീ രാവിൻ്റെ ഏകാന്തസ്വപ്നങ്ങളായ് വാതിൽക്കലെത്തി മഴപ്പാറ്റകൾ ആ...ആ..ആ...ആ....
ആത്മാവിൻ കൈനീട്ടി നീയെന്നെ തഴുകുമ്പോൾ തീയാകാം ജലമാകാം വിരിമാറിൻ ചെറുകൂട്ടിൽ നീയെൻ നിഴൽക്കാടിന്നോരങ്ങളിൽ ജ്വാലാമുഖം നീട്ടി നിൽപ്പൂ സഖീ ഉയിരോടു ചേർന്നു നീങ്ങും പുഴപോലെ എന്നുമെന്നിൽ ഒഴുകൂ നീ പൂവിരൽ തഴുകൂ നീ
ആഴത്തിൽ നീരോടും പ്രണയത്താൽ ശില പൂക്കും നേരാവാം നുണയാവാം ഹൃദയത്തിൻ മൃദുനാദം ഈ മൺചെരാതിൻ്റെ നാളങ്ങളിൽ വീഴാതിരിക്കൂ നിശാപുഷ്പമേ ഒരുപോലെ പാതിമെയ്യായ് കഴിയേണമെന്നുമെന്നും പകരൂ നീ എന്നിൽ നിറയൂ നീ
രാവിൻ്റെ ഏകാന്തസ്വപ്നങ്ങളായ് വാതിൽക്കലെത്തി മഴപ്പാറ്റകൾ നെടുവീർപ്പിലാണ് നീ തിരിനാളമെന്തിനായ് ചിറകൂർന്നു വീഴിലും തിരഞ്ഞു നീ