ഓഹോ.....ഓ...ഓ.... പൂവനങ്ങള്‍ തേടി വാ....സ്വാദറിഞ്ഞു കൂടെവാ തുമ്പീ....കണ്ണാമ്പൂന്തുമ്പീ...... നീയറിഞ്ഞിടാതെയെന്‍ ചാരുലോലമാനസം നല്‍കാം പൊന്നാര്യൻ തുമ്പീ..... ഓ....ഇവിടെയെന്‍ മോഹം പകുത്തു വെയ്ക്കാം പകുതി ഞാന്‍ ഇന്നേ നിനക്കു നല്‍കാം തേൻ..സ്വയംവരത്തേരേറാം.... (ഓ.....പൂവനങ്ങള്‍ തേടി വാ.......)
കായലും കാവും കാവടിപ്രാവും കവടികള്‍ കളിക്കുന്ന മലയോരം സ്നേഹത്തിന്‍ കൂട്ടില്‍ മോഹത്തിന്‍ തേങ്ങല്‍ ചിറകടിച്ചുഴലുന്ന നിഴലോരം ആയിരം മോഹം ആയിരം ദാഹം ആടിപ്പാടിത്തെന്നിപ്പായും അതിവേഗം...വേഗം...വേഗം...വേഗം... (പൂവനങ്ങള്‍ തേടി വാ....)
മിനുങ്ങാതെ മിന്നും ഇരുട്ടിന്റെ കിണ്ണം നിറച്ചെത്ര ചായം ഈ രാവില്‍ കുന്നിന്റെ കോലം കാണാത്ത രൂപം വരച്ചിട്ടു വീണ്ടും പുഴവാരം നാളയെത്തേടി നീളുമീ പ്രായം തെന്നിത്തെന്നി തമ്മിൽപ്പോയതതിലാരോ ...ആരോ...ആരോ...ആരോ... (പൂവനങ്ങള്‍ തേടി വാ....)