ഞാനിതാ പോയിടുന്നിതാ താരകങ്ങളേ
ആരുമീ മൂക വീഥിയില്‍ വന്നു ചേര്‍ന്നിടാന്‍
തേന്‍വരിക്ക പ്ലാവും ഒന്നരേക്കര്‍ പറമ്പും
തേന്‍വരിക്ക പ്ലാവും ഒന്നരേക്കര്‍ പറമ്പും
ഭാര്യയും മക്കളും കൂട്ടിനില്ല ഇന്നെനിക്കു ശിവനേ
എന്റെ ശിവനേ.......
പ്ലാവിന്റെ കൊമ്പേലു കണ്ണു വെച്ചവന്‍
മരുമകനായ് വന്നെന്‍റെ വേരറുത്തവന്‍
പ്ലാവിന്റെ കൊമ്പേലു കണ്ണു വെച്ചവന്‍
മരുമകനായ് വന്നെന്‍റെ വേരറുത്തവന്‍
ആറടിയിന്‍ മണ്ണിനായ് ചുടലമേട്ടില്‍ തനിയേ
ആറടിയിന്‍ മണ്ണിനായ് ചുടലമേട്ടില്‍ തനിയേ
പോകയായ് ഞാനിതാ കുട്ടന്‍പിള്ളയ്ക്കാരുമില്ല ശിവനേ
എന്റെ ശിവനേ.......
ഞാനിതാ പോയിടുന്നിതാ താരകങ്ങളേ
ആരുമീ മൂക വീഥിയില്‍ വന്നു ചേര്‍ന്നിടാന്‍
തേന്‍വരിക്ക പ്ലാവും ഒന്നരേക്കര്‍ പറമ്പും
തേന്‍വരിക്ക പ്ലാവും ഒന്നരേക്കര്‍ പറമ്പും
ഭാര്യയും മക്കളും കൂട്ടിനില്ല ഇന്നെനിക്കു ശിവനേ
എന്റെ ശിവനേ...
Movie/Album name: Kuttanpillayude Sivaraathri
Artists