(സ്ത്രീ) പൂമൊട്ടില്‍ തളര്‍ന്നിളകും തേന്‍ വണ്ടായി മുരണ്ടു നീ (2) (പു) ഈ രാവിനുണ്ടൊരായിരം മൗനം നിറഞ്ഞ രഹസ്യങ്ങള്‍ (2) (സ്ത്രീ) കാത്തു നില്‍പ്പൂ ഞാന്‍ കാതിലോതുമോ നീ (പു) മനം നിറയേ എന്നും കാണും കനവെന്തെന്നോര്‍ക്കാമോ (സ്ത്രീ) നമുക്കോര്‍ത്തു മതിവരുമോ
(സ്ത്രീ) ഞാന്‍ എന്നെ മറക്കുകയോ മാന്‍പേട മെരുങ്ങുകയോ (2) (പു) ഈ ആശ്രമം പുണ്യാശ്രമം ഓ മാലിനി നീ തളരേണ്ട (2) (സ്ത്രീ) ചാരെ വന്നെന്നെ ചാമയൂട്ടുമോ നീ (പു) അരികില്‍ വരൂ മാനേ നിന്നെ പുണരാനുണ്ടാവേശം (സ്ത്രീ) അതു താനെന്നഭിലാഷം