Kannaaram Pothi

1965
Lyrics
Language: English

Kannaaram pothippothi kailesu kannil ketti
Ambiliyum venmukilum kaliyaadunnu doore
Ambiliyum venmukilum kaliyaadunnu

Kinnaaram chollicholli kilichundil nullinulli
Kochuthennal mottukalaay vilayaadunnu

Kaanenda kelkkenda kanninilaavu
Njan kaaminiyude kaathiloru kadhaparayatte

Kaanenda kelkkenda kanakathaarame njan
Kaamukande kaathiloru kavitha moolatte

Paadaathe paadaathe paathirakkuyile njan
Paarivarum ponkinaavin paattukelkkatte

Minnaathe minnaathe minnaaminunge en
Kanmanithan kannilulla vettamkaanatte
Language: Malayalam

പുരു: കണ്ണാരം പൊത്തിപ്പൊത്തി കൈലേസു കണ്ണില്‍ കെട്ടി
അമ്പിളിയും വെണ്‍മുകിലും കളിയാടുന്നു - ദൂരെ
അമ്പിളിയും വെണ്‍മുകിലും കളിയാടുന്നു

സ്ത്രീ: കിന്നാരം ചൊല്ലിച്ചൊല്ലി കിളിച്ചുണ്ടില്‍ നുള്ളിനുള്ളി
കൊച്ചു തെന്നല്‍ മൊട്ടുകളായ് വിളയാടുന്നു - അതാ
കൊച്ചു തെന്നല്‍ മൊട്ടുകളായ് വിളയാടുന്നു

പുരു: കാണേണ്ട കേള്‍ക്കേണ്ട കന്നിനിലാവു്
ഞാന്‍ കാമിനിയുടെ കാതിലൊരു കഥപറയട്ടെ ... കാണേണ്ട

സ്ത്രീ: കാണേണ്ട കേള്‍ക്കേണ്ട കനകതാരമേ
ഞാന്‍ കാമുകന്റെ കാതിലൊരു കവിതമൂളട്ടെ ... കാണേണ്ട

പുരു: കണ്ണാരം പൊത്തിപ്പൊത്തി കൈലേസു കണ്ണില്‍ കെട്ടി
അമ്പിളിയും വെണ്‍മുകിലും കളിയാടുന്നു - ദൂരെ
അമ്പിളിയും വെണ്‍മുകിലും കളിയാടുന്നു

സ്ത്രീ: പാടാതെ പാടാതെ പാതിരക്കുയിലേ
ഞാന്‍ പാറിവരും പൊന്‍കിനാവിന്‍ പാട്ടുകേള്‍ക്കട്ടെ ... പാടാതെ

പുരു: മിന്നാതെ മിന്നാതെ മിന്നാമിനുങ്ങേ
എൻകണ്മണി തൻ കണ്ണിലുള്ള വെട്ടം കാണട്ടെ ... മിന്നാതെ

പുരു: കണ്ണാരം പൊത്തിപ്പൊത്തി കൈലേസു കണ്ണില്‍ കെട്ടി
അമ്പിളിയും വെണ്‍മുകിലും കളിയാടുന്നു - ദൂരെ
അമ്പിളിയും വെണ്‍മുകിലും കളിയാടുന്നു

സ്ത്രീ: കിന്നാരം ചൊല്ലിച്ചൊല്ലി കിളിച്ചുണ്ടില്‍ നുള്ളിനുള്ളി
കൊച്ചു തെന്നല്‍ മൊട്ടുകളായ് വിളയാടുന്നു -
പുരു: ദൂരെ അമ്പിളിയും വെണ്‍മുകിലും കളിയാടുന്നു
സ്ത്രീ: അതാ കൊച്ചു തെന്നല്‍ മൊട്ടുകളായ് വിളയാടുന്നു
Movie/Album name: Maayaavi
Artists