നീലമൽസ്യങ്ങളായ് മധുചഷകങ്ങളിൽ നീന്തിക്കളിക്കട്ടെ നിൻ മിഴികൾ കുതിച്ചു പറക്കട്ടെ കടിഞ്ഞാണൂരിയ കുതിരകൾ പോലെ വികാരങ്ങൾ ഒരു മദിരോൽസവമാക്കൂ ജീവിതം ഓമർ ഖയ്യാമിനെപ്പോലെ കുടിയ്ക്കൂ കുടിയ്ക്കൂ.....
നാഡികളെ വീണ്ടും ഫണം വിടർത്താടട്ടേ നാഗങ്ങൾപോലെ നിൻ തേൻചൊടികൾ (നാഡികളെ....) ചേർത്തുപിടിക്കട്ടെ തുടിക്കുമീ പൗരുഷം ചിറകുകൾ കൊണ്ടു ഞാൻ പൊതിഞ്ഞോട്ടേ ഒരു മദനോൽസവമാക്കൂ ജീവിതം ഓമർ ഖയ്യാമിനെപ്പോലെ (കുടിയ്ക്കൂ കുടിയ്ക്കൂ....)