ഹരിശ്രീ അക്ഷരം നാവിലും മണലിലും എഴുതിച്ച ഗുരുവിനെ ഓർക്കുന്നു ഞാൻ ഹരിശ്രീ അക്ഷരം നാവിലും മണലിലും എഴുതിച്ച ഗുരുവിനെ ഓർക്കുന്നു ഞാൻ കുന്നത്തെഴുത്തോലയിൽ കുന്നോളമായിരം കുന്നിക്കുരു പോലെ എഴുതാം ഞാൻ കാട്ടിലെ കവിയുടെ സ്നേഹവാത്മീക- മേറ്റാദികാവ്യം ഉണർന്ന പോലെ അമ്മ നെഞ്ചിൻ താളത്തിൽ കൊഞ്ചിയുണർത്താം മലയാളഭാഷ ഹരിശ്രീ അക്ഷരം നാവിലും മണലിലും എഴുതിച്ച ഗുരുവിനെ ഓർക്കുന്നു ഞാൻ ഹരിശ്രീ അക്ഷരം നാവിലും മണലിലും എഴുതിച്ച ഗുരുവിനെ ഓർക്കുന്നു ഞാൻ
ആയിരം കൈകളാൽ ആകാശമണലിൽ ആദിത്യനെഴുതി ആദ്യാക്ഷരം ആയിരം കൈകളാൽ ആകാശമണലിൽ ആദിത്യനെഴുതി ആദ്യാക്ഷരം വെള്ളിൽനിലാവിൻ തുള്ളിവെളിച്ചത്തിൽ പൗർണമിയെഴുതി പുണ്യാക്ഷരം പഞ്ചാരമണലിൽ പുഞ്ചിരിയെഴുതുന്നു വെൺനുരക്കൈകൾ കടൽക്കരയിൽ അങ്ങിനെ ഞാനിനി ഞാനാകും അങ്ങനെ നമ്മൾ നാമാകും ഹരിശ്രീ അക്ഷരം നാവിലും മണലിലും എഴുതിച്ച ഗുരുവിനെ ഓർക്കുന്നു ഞാൻ ഹരിശ്രീ അക്ഷരം നാവിലും മണലിലും എഴുതിച്ച ഗുരുവിനെ ഓർക്കുന്നു ഞാൻ കുന്നത്തെഴുത്തോലയിൽ കുന്നോളമായിരം കുന്നിക്കുരു പോലെ എഴുതാം ഞാൻ കാട്ടിലെ കവിയുടെ സ്നേഹവാത്മീക മേറ്റാദികാവ്യം ഉണർന്ന പോലെ അമ്മനെഞ്ചിൻ താളത്തിൽ കൊഞ്ചിയുണർത്താം മലയാളഭാഷ ആ....ആ....ആ....ആ.....ആ...........