കുഞ്ഞിളം മാനസം പൂമൊട്ടു പോലെ വിടരാൻ കൊതിക്കുന്ന കൊഞ്ചൽ എന്നും വിടരാൻ കൊതിക്കുന്ന കൊഞ്ചൽ (കുഞ്ഞിളം...) വന്നു തലോടുമിളംകാറ്റു കൈകൾ മോഹമെനിക്കെന്നും അച്ഛൻ്റെ സ്നേഹം (കുഞ്ഞിളം...)
മാനത്തെ വീട്ടിലൊരമ്പിളി മുത്തച്ഛൻ മാമുണ്ടിരിക്കും കുരുന്നിനെ നോക്കി (2) മുറ്റത്തെ മാവിൻ്റെ ചില്ലയിൽ തൂങ്ങി മുക്കണ്ണൻ മൂങ്ങ കരഞ്ഞിരിക്കുമ്പോൾ അമ്മ തൻ ഒക്കത്തിരുന്നാലും പേടി അച്ഛൻ്റെ വാൽസല്യം ഇന്നു ഞാൻ തേടി (കുഞ്ഞിളം...)
താരാട്ടുപാട്ടുകൾ പാടുന്ന അമ്മയ്ക്ക് താലോലമാകുന്നതച്ഛൻ്റെ താളം (2) മിന്നി മറയും മിന്നാമിനുങ്ങിനെ ചെന്നു പിടിക്കും വാശിയിലെന്നച്ഛൻ കൊച്ചു മനസ്സിൻ്റെ വീണകൾ മീട്ടാൻ എന്നു വരുമെന്നു കാത്തിരിക്കുന്നു ഞാൻ (കുഞ്ഞിളം...)