സായാഹ്നരാഗം മായുന്നു...മുറിവേറ്റ മൗനം നീറുന്നു ഇരുളാർന്നൊരീറൻ മേഘത്തിൻ മഴവില്ലു മാഞ്ഞേ പോകുന്നു തളിരായ കാലം തീർന്നില്ല...കൊതി തീരുവോളം കണ്ടില്ല മിഴിനീരു പോലും മായ്ക്കാതെ നിറയുന്ന കണ്ണിൽ നോക്കാതെ അകലുന്നു കാണേക്കാണേ ദൂരേ ദൂരേ നീ.... സായാഹ്നരാഗം മായുന്നു...മുറിവേറ്റ മൗനം നീറുന്നു....
വളരുന്ന കാലം തൊട്ടെൻ ചിരകാലമോഹം നിന്നിൽ എന്തെന്തു വർണ്ണജാലം എഴുതീല്ല ഞാൻ... വളരുന്ന കാലം തൊട്ടെൻ ചിരകാലമോഹം നിന്നിൽ എന്തെന്തു വർണ്ണജാലം എഴുതീല്ല ഞാൻ.... മഞ്ഞുതുള്ളിയെന്ന പോൽ...തീവെയിൽ കവർന്നു പോയ് ഓർമ്മ മാത്രം ഈറനായി കരളിലഴലിൻ കടലായ്.... സായാഹ്നരാഗം മായുന്നു...മുറിവേറ്റ മൗനം നീറുന്നു....
കൊതി തീരുവോളം നിന്നെ പരിലാളനത്താൽ മൂടാൻ എന്നെന്നും ഓമനിക്കാൻ എരിയുന്നു ഞാൻ... കൊതി തീരുവോളം നിന്നെ പരിലാളനത്താൽ മൂടാൻ എന്നെന്നും ഓമനിക്കാൻ എരിയുന്നു ഞാൻ.... എന്നു കാണും ആ മുഖം എന്റെ കൈക്കുടന്നയിൽ കോരി നിൽക്കുമീ ജലം ഇടറി ഇടറി ഒഴിയേ....