മോഹം മോഹം നെഞ്ചിൽ ദാഹം കണ്ണിൽ എൻ്റെ സിരകളിൽ ലഹരിസുഖം തമ്മിൽ തമ്മിൽ മെല്ലെ കിന്നാരം ചൊല്ലീടാൻ രതിസുഖ നിമിഷമിതോ പെണ്ണേ മുത്താര മുത്തേകിടാം ചുണ്ടിൽ മുത്തങ്ങൾ മധുവായിടും ഇളം ചൂടേകിടാൻ തിടുക്കം മെയ്യിൽ കൈ കോർത്തീടാൻ കൊതിയായ് നിന്നെ ഞാൻ പുണർന്നിടാം കാതിൽ കൊഞ്ചാം ചെല്ല ചുണ്ടിൽ മുത്താം ഈ മധുകര സുഖനിമിഷം
നീലനിറം ചാർത്തുവാൻ നീയെന്നരികിൽ വരും നിന്നിൽ കുളിരേകി പടർന്നേറിടാം കൊഞ്ചും കുയിലല്ലേ നീ ചെല്ലക്കാറ്റായ് വരും ഒന്നായ് പുൽമെത്ത മേലുറങ്ങീടാം മധുര ചെഞ്ചുണ്ടിലും ഓമൽമുത്തം തരും നിനക്കായ് പലനാളായ് ഞാൻ കാത്തിടാം നിൻ മെയ്യിൽ പൂവിൻമണം നുകരാൻ വണ്ടായിടാം മെല്ലെ ഈ മാറിൽ തല ചായ്ച്ചീടാം ഒന്നായ് ചേർന്നു നനഞ്ഞു കൊഞ്ചി കൊഞ്ചി രസിക്കാം നിന്നുടെ മാറിൽ മുറുകിപ്പടരും ചൂടേകുവാൻ പാട്ടിൻ താളമായ് ഞാൻ അമൃതായ് പൊഴിയും ശ്രുതിയിൽ തൊട്ടാവാടിപ്പെണ്ണേ നിന്നെ മുത്താം കാതിൽ കൊഞ്ചാം ചെല്ല ചുണ്ടിൽ മുത്താം ഈ മധുകര സുഖനിമിഷം