(സ്ത്രീ) പൊന്നുരുക്കും പൂമാനം കമ്മലൊരുക്കും
മഞ്ഞലിയും ചെമ്മുകിലോ ചേലകൊടുക്കും
കുറുവാലിത്തുമ്പിക്കു് കല്യാണമായു്
ഇതിലെ വായോ കിളിയേ
പവിഴവാലന്‍ കിളിയേ
കല്യാണം കൂടാന്‍ കൂടെ വായോ
കച്ചേരി പാടാന്‍ കൂടെ വായോ
(പൊന്നുരുക്കും)
(പു) വാരിപ്പൂപ്പന്തലില് മഴവില്ലു പന്തലില്‍
മംഗല്യപ്പെണ്ണിന്നു നാണം വന്നേ
(സ്ത്രീ) കണ്ണാടികണ്കളില് കരിനീലക്കണ്കളില്
കിന്നാരം പൂ മൂടും സ്വപ്നം പൂത്തേ
(പു) മുന്തിരിയും പൊന്‍തരിയും നെഞ്ചില്‍ മൂടി
(സ്ത്രീ) കരിനിഴലില്‍ മെഴുതിരികള്‍ ചന്തം ചൂടി
(സ്ത്രീ) അരിയൊരാഘോഷച്ചിറകില് പാറി
(പൊന്നുരുക്കും)
(സ്ത്രീ) പൊന്നോലച്ചില്ലയില് പുല്ലാണിക്കൂരയില്
മഞ്ചാടിക്കിളികള്ക്കു് സന്തോഷമായു്
(പു) താരാട്ടില്‍ മൂടുവാന്‍ താളം പിടിക്കുവാന്‍
തങ്കക്കുടത്തിന്റെ കൊഞ്ചല് കേട്ടേ
(സ്ത്രീ) പൂങ്കൊലുസ്സും പൊന്ച്ചിമിഴും മിന്നിമിനുങ്ങി
മാമയിലും ചിറകണിയും പീലിയൊരുങ്ങി
(സ്ത്രീ) അരിയൊരാഘോഷക്കുളിരില് മുങ്ങി
(പൊന്നുരുക്കും)
Movie/Album name: Aakhosham
Artists