രാമഴയില്‍ കുളിരലകള്‍
ചൂടിവരും മിഴിയിതളില്‍
ഇന്നെന്‍ കിനാക്കള്‍ നൃത്തമാടി
ഇന്നെന്‍ നിലാവും താളമേകി
നീലമുകിലിന്‍ മുടിയിലഴകില്‍
താരകത്തിന്‍ പൂത്താലം
നിന്റെ ഹൃദയം കടവിനരുകില്‍
എന്റെ മോഹ പൂത്താലം(2)
ചെല്ലപ്പൂ തിരയും മുല്ലപ്പൂക്കരയില്‍
അല്ലിത്തേനിതളായ് പൊള്ളുന്ന നിമിഷം
സുകൃതമീ നടനം പകരമീ പ്രണയം
ചന്ദ്രകളഭം ചൊടിയിലണിയും
രാത്രിതാളം സ്വര്‍ഗ്ഗീയം
ചാഞ്ഞുമടിയില്‍ ലഹരി പകരും
നീയുണര്‍ത്തി ആവേശം (2)
മുല്ലപ്പൂ കവിളില്‍ തുള്ളും വാര്‍മുടിയില്‍
നുള്ളിക്കൊണ്ടിഴയും എന്റെ പൈങ്കിളിയേ
അറിയുമോ ഇവളെ കനക കൗമുദിയെ
Movie/Album name: Kulirkaattu
Artists