Parayaatha Vaakkin

2013
Lyrics
Language: English

Aa...aa...aa...aa....
Parayaatha vaakkin hridayam thodumpol
Puthuthaay mulaykkunnapole....
Ini nee varumpol parayaan kurichitta
Pranayam thalirkkunna pole..
Athilente vazhimaram pookkunna pole...
Thakilil perukkunna pole...
Aaro panineer thalikkunna pole...
Thakilil perukkunna pole...
Aaro panineer thalikkunna pole...
Parayaatha vaakkin....

Chirakaala swapnathin pachathuruthumaay
Nilayatta neela thadaakam...
Chirakaala swapnathin pachathuruthumaay
Nilayatta neela thadaakam...
Athilente thuzhayatta kadalaassu thoni
Marukarayaanu nee thozhee....(2)
Peyyaatha pemaari ullil kanakkum nin
Mizhiyilo...mozhiyilo.. neelathadaakam...
Aa...aa...aa...aa....

Palakaalamaay nammal kaliveedorukkiyo-
Ralivinte puzhayaaya theeram...
Palakaalamaay nammal kaliveedorukkiyo-
Ralivinte puzhayaaya theeram...
Arikil naam kaliyaay olikkunna kaadu
Paribhavam pookkunna veedu...(2)
Ini njaan thodumpol thudukkaan kothikkunna
Madhuramo...pulariyaay chokkunnu thozhee...
Aa...aa...aa...aa....
(parayaatha vaakkin...)
Language: Malayalam

ആ...ആ...ആ...ആ....
പറയാത്ത വാക്കിൻ ഹൃദയം തൊടുമ്പോൾ
പുതുതായ് മുളയ്ക്കുന്നപോലെ....
ഇനി നീ വരുമ്പോൾ പറയാൻ കുറിച്ചിട്ട
പ്രണയം തളിർക്കുന്ന പോലെ..
അതിലെന്റെ വഴിമരം പൂക്കുന്ന പോലെ...
തകിലിൽ പെരുക്കുന്ന പോലെ...
ആരോ പനിനീർ തളിക്കുന്ന പോലെ...
തകിലിൽ പെരുക്കുന്ന പോലെ...
ആരോ പനിനീർ തളിക്കുന്ന പോലെ...
പറയാത്ത വാക്കിൻ....

ചിരകാല സ്വപ്നത്തിൻ പച്ചത്തുരുത്തുമായ്
നിലയറ്റ നീലത്തടാകം...
ചിരകാല സ്വപ്നത്തിൻ പച്ചത്തുരുത്തുമായ്
നിലയറ്റ നീലത്തടാകം...
അതിലെന്റെ തുഴയറ്റ കടലാസ്സു തോണി
മറുകരയാണു നീ തോഴീ....(2)
പെയ്യാത്ത പേമാരി ഉള്ളിൽ കനക്കും നിൻ
മിഴിയിലോ...മൊഴിയിലോ....നീലത്തടാകം...
ആ...ആ...ആ...ആ....

പലകാലമായ് നമ്മൾ കളിവീടൊരുക്കിയോ-
രലിവിന്റെ പുഴയായ തീരം...
പലകാലമായ് നമ്മൾ കളിവീടൊരുക്കിയോ-
രലിവിന്റെ പുഴയായ തീരം...
അരികിൽ നാം കളിയായ്‌ ഒളിക്കുന്ന കാടു്
പരിഭവം പൂക്കുന്ന വീടു്...(2)
ഇനി ഞാൻ തൊടുമ്പോൾ തുടുക്കാൻ കൊതിക്കുന്ന
മധുരമോ...പുലരിയായ് ചോക്കുന്നു തോഴീ...
ആ ...ആ ...ആ ...ആ ....
(പറയാത്ത വാക്കിൻ...)
Movie/Album name: Mukham Moodikal
Artists