Nilaavinte thooval thodunna pole Nishaapushpam raavil virinja pole Pranayaardramaam ninte mizhi vannu hrudayathil Oru maathra minni maranju poyi Oru vaakku chollikaadannu poyi
Pakalinte padivaathil pathiyethurannu Vannarikathirikkunna naattumaina Palathum paranjinnu verutheyirikkumpol Palakuri ninnekkurichu cholli En kavilathu viriyunna oru kallachiri kandu Karalile kaaryangalavalarinju
നിലാവിന്റെ തൂവല്‍ തൊടുന്ന പോലെ നിശാപുഷ്പം രാവില്‍ വിരിഞ്ഞ പോലെ (നിലാവിന്റെ …. ) പ്രണയാര്‍ദ്രമാം നിന്റെ മിഴി വന്നു ഹൃദയത്തില്‍ ഒരു മാത്ര മിന്നി മറഞ്ഞു പോയീ ഒരു വാക്കു ചൊല്ലിക്കടന്നുപോയീ (നിലാവിന്റെ തൂവല്‍ …...വിരിഞ്ഞ പോലെ)
പകലിന്റെ പടിവാതില്‍ പതിയെത്തുറന്നു- വന്നരികത്തിരിക്കുന്ന നാട്ടുമൈന പലതും പറഞ്ഞിന്നു വെറുതെയിരിക്കുമ്പോള്‍ പലകുറി നിന്നെക്കുറിച്ചു ചൊല്ലി എന്‍ കവിളത്തു വിരിയുന്ന ഒരു കള്ളച്ചിരികണ്ടു കരളിലെ കാര്യങ്ങളവളറിഞ്ഞു (നിലാവിന്റെ തൂവല്‍ …...വിരിഞ്ഞ പോലെ)