Ponnum Kasavittu

2018
Lyrics
Language: Malayalam

പൊന്നും കസവിട്ട് വെള്ളിക്കൊലുസിട്ട്
മിന്നിത്തിളങ്ങുന്നു വാനം
കണ്ണിൽ മഷിയിട്ട് മഞ്ഞൾക്കുറി തൊട്ട്
മെല്ലെയൊരുങ്ങുന്നു ഞാനും
കന്നിവെയിൽ ഉമ്മകളിൽ
ഇന്നു മതിവരെ നീന്താം
വെണ്ണിലാവോ ചന്ദനമായ്
ഒന്നു നെറുകയില്‍ ചൂടാം
രാവിൻ മറവിലെങ്ങുമായും
കുളിരുമെൻ്റെ ബാല്യം
തിരികെ വാങ്ങിടാൻ
താരം ചെറികൾ തന്ന നേരം
നറുനിലാവ് നേരും ചിറകിലേറിടാം

ആരാരും കാണാതെന്നേ തേടുന്നില്ലേ പൂമഴയായ്
മാനത്തെ മായാമേഘങ്ങൾ
ഓരോരോ കാര്യം ചൊല്ലി കൂടാനല്ലേ പിന്നാലെ
പോരുന്നേ തീരാമോഹങ്ങൾ
മിഴിയാലും മൊഴിയാലും ചിരിയേകും പുഴയോരം കളിയാടുന്നു കണ്ണിൽ മായാതെ
ഉള്ളിൻ്റെയുള്ളിൽ മിന്നുന്നതാരോ
മഞ്ഞുള്ള രാവിൽ മിന്നാമിന്നി
ചാറൽമഴ നനഞ്ഞ നേരം കിളിയുണർന്നു പാടും
പുലരിയോർമ്മയിൽ പോം
രാവും തെളിയുമാ നിലാവും കുളിരിലെന്നെ മൂടും
ഇനിയുമോർമ്മയിൽ

രാവെത്തും നേരത്തല്ലേ മാവിൻകൊമ്പത്തമ്പിളിയേ
കൈയെത്തും ദൂരെ കാണുന്നേ
നാടെങ്ങോ തേനും തേടി പാറിപ്പോകും തുമ്പികളേ
ആയത്തിൽ തൊട്ടേ മാറുന്നേ
മഴയായും വെയിലായും തുണയാവും ഒരു കാലം
ഇനി നേരായും മുന്നിൽ കാണാതെ
ഒന്നിനി മെല്ലെ ചിമ്മിയ നേരം
ഇന്നലെയെങ്ങോ മായുന്നില്ലേ
(പൊന്നും കസവിട്ട്)
Movie/Album name: Queen
Artists