മുത്തു നീ മുല്ല മൊട്ടു നീ മുത്തമിട്ടു നിൻ മേലാകെ പൊട്ടു നീ ചെല്ല പൊട്ടു നീ ചന്തമിട്ടു നിൻ ചേലാകെ (മുത്തു) തത്തി തത്തി പാറും തത്തമ്മേ നീ ആട് കുക്കൂ കുക്കൂ കൂകി മുക്കൂത്തിക്കിളി പാട് എൻ കൂട്ടിൽ കൂട് (മുത്തു ) വഴിദൂരമൊഴുകുന്ന വാൽതാരകം നീ ഇനിയേതു തിരി നിന്റെ വഴികാട്ടുമോ മിഴിതന്നിലെരിയുന്ന നിൻ മോഹമാകെ നിറവാർന്നു നിറവാർന്നു നീ പാറുമോ മാലാഖ നീയേ മഞ്ചാടി നീയേ മാനത്തു നിന്നേ താരം നോക്കുന്നേ നീ വായോ വായോ (മുത്തു) അലിവോടെ വിരിയുന്ന പകലോട് കൂടി അഴകോടെ വിടരുന്ന ചിരിയാകുമോ കഥതേടി അലയുന്ന മുകിലോട് മെല്ലെ പ്രിയമുള്ള കനവിന്റെ കഥ ചൊല്ലുമോ പൂത്തുമ്പി പോലെ പൂങ്കാറ്റു മേലേ അമ്മാനമാടാൻ കൂടെ പോരില്ലേ നീ വായോ വായോ (മുത്തു)