മിഴി മലരുകൾ ഇളകാതായി... ഒരുകോടി വർണ്ണങ്ങളെ തലോടി... ഇതുവരെയറിയാതെ പോയി... ഏകാന്തമജ്ഞാതമാം ഈ ഭൂമി എന്നോമൽ സ്വപ്നങ്ങൾ ഇടം വലം നില്പൂ... കാണാൻ...ആടാൻ...പാടീടുവാൻ... എന്നോമൽ സ്വപ്നങ്ങൾ ഇടം വലം നില്പൂ... കാണാൻ...ആടാൻ...പാടീടുവാൻ.....
ഒരു പുതുശലഭം പോലെ... ഈറൻ ഇലച്ചാർത്തിലെ...കൂടിൽ... ചിറകുകൾ അഴകോടെ നീർന്നു ആത്മാവിനാനന്ദമായ് വിടർന്നു എൻമുന്നിൽ കണ്‍മുന്നിൽ പിറന്നൊരീ ലോകം അറിയാൻ...കൂടെ പോകാമിനി....
പല വഴികൾ പല നദികൾ തേടി ജീവന്റെ സൗവർണ്ണമാകും തടങ്ങൾ കടലുകളിൽ അലനുരകളിലാടി തീരാത്ത സംഗീതമായ് തുളുമ്പീ.... എന്നെന്നോ പണ്ടെന്നോ വരഞ്ഞതാണുള്ളിൽ ആരോ....ഏതോ രൂപങ്ങളായ്....