Maa nishaada

1975
Lyrics
Language: English

Maa nishaada..... maa nishaada.....
Aadikaviyute dukhamunarthiya aswathathayute geetham ithu
Kaamukahrudayangal murivelkkumbol kaalam paatum geetham
(maa nishaada...)

Etho vetante ambettu veenoru chethohaariyaam inapakshi
Thamasaatherathu nin murippatukal thazhukuvaan vannathaanaa geetham
Yugasnehageetham rishigeetham....

Maa nishaada..... maa nishaada.....
Aadikaviyute dukhamunarthiya aswathathayute geetham ithu
Kaamukahrudayangal murivelkkumbol kaalam paatum geetham

Seethaadukhamorithihaasamaakkiya threthaayugathile valthmeeki
Viraham njangale verppetuthum neram aruthennu vilakkumo nin geetham
Prathishedhageetham rishigeetham....

Maa nishaada..... maa nishaada.....
Aadikaviyute dukham unarthiya aswathathayute geetham ithu
Kaamukahrudayangal murivelkkumbol kaalam paatum geetham
Maa nishaada.....maa nishaada.....
Language: Malayalam

മാ നിഷാദ......മാ നിഷാദ.....
ആദികവിയുടെ ദുഃഖമുണര്‍ത്തിയ അസ്വസ്ഥതയുടെ ഗീതം ഇതു
കാമുകഹൃദയങ്ങള്‍ മുറിവേല്‍ക്കുമ്പോള്‍ കാലം പാടും ഗീതം
(മാ നിഷാദ.....)

ഏതോ വേടന്റെ അമ്പേറ്റു വീണൊരു ചേതോഹാരിയാം ഇണപക്ഷി
തമസാതീരത്തു നിന്‍ മുറിപ്പാടുകള്‍ തഴുകുവാന്‍ വന്നതാണാ ഗീതം
യുഗസ്നേഹഗീതം.....ഋഷിഗീതം...

മാ നിഷാദ......മാ നിഷാദ.....
ആദികവിയുടെ ദുഃഖമുണര്‍ത്തിയ അസ്വസ്ഥതയുടെ ഗീതം ഇതു
കാമുകഹൃദയങ്ങള്‍ മുറിവേല്‍ക്കുമ്പോള്‍ കാലം പാടും ഗീതം

സീതാദുഃഖമൊരിതിഹാസമാക്കിയ ത്രേതായുഗത്തിലെ വാത്മീകി
വിരഹം ഞങ്ങളെ വേര്‍പ്പെടുത്തും നേരം അരുതെന്നു വിലക്കുമോ നിന്‍ ഗീതം
പ്രതിഷേധഗീതം.....ഋഷിഗീതം....

മാ നിഷാദ......മാ നിഷാദ.....
ആദികവിയുടെ ദുഃഖമുണര്‍ത്തിയ അസ്വസ്ഥതയുടെ ഗീതം ഇതു
കാമുകഹൃദയങ്ങള്‍ മുറിവേല്‍ക്കുമ്പോള്‍ കാലം പാടും ഗീതം
മാ നിഷാദ......മാ നിഷാദ....
Movie/Album name: Maanishaada
Artists