Mounam Polum Madhuram

1984
Lyrics
Language: English

Mounam polum madhuram..

Mounam polum madhuram
Ee madhu nilaavin mazhayil (2)
Manasin maadhavam mizhiyil pookkave (2)
Romaancham moodave..
(ninte mounam polum...)

Vidarum adharam vira kolvathenthino..
Thilangum nayanam nanayunnathenthino..
Akalum udalukal aliyum uyirukal
Neendu neendu pokumee mookathayoru kavitha pol
Vachaalamarivu njaan...
(mounam polum ...)

Adarum nimisham thudarilla veendume..
Kozhiyum sumangal vidarilla veendume..
Ulakkum thennalil ulanju upavanam
Neele neele ozhukumee kaattala than paattile
Sandesam sundaram
(mounam polum ...)
Language: Malayalam

മൗനം പോലും മധുരം ഈ മധുനിലാവിന്‍ മഴയില്‍
മനസ്സിന്‍ മാധവം മിഴിയില്‍ പൂക്കവേ
രോമാഞ്ചം മൂടവേ...
(നിന്റെ മൗനം പോലും മധുരം)

വിടരും അധരം വിറകൊള്‍വതെന്തിനോ...
തിളങ്ങും നയനം നനയുന്നതെന്തിനോ..
അകലും ഉടലുകള്‍ അലിയും ഉയിരുകള്‍
നീണ്ടു നീണ്ടു പോകുമീ മൂകതയൊരു കവിതപോല്‍
വാചാലമറിവു ഞാന്‍
(നിന്റെ മൗനം പോലും മധുരം)

അടരും നിമിഷം തുടരില്ല വീണ്ടുമേ..
കൊഴിയും സുമങ്ങള്‍ വിടരില്ല വീണ്ടുമേ..
ഉലയ്ക്കും തെന്നലില്‍ ഉലഞ്ഞൂ ഉപവനം
നീളെ നീളെ ഒഴുകുമീ കാറ്റലതന്‍പാട്ടിലെ
സന്ദേശം സുന്ദരം
(നിന്റെ മൗനം പോലും മധുരം)
Movie/Album name: Saagara Sangamam
Artists