Kulirozhukanorambili Raavu

2025
Lyrics
Language: Malayalam

കുളിരൊഴുകണൊരമ്പിളി രാവ്
നിഴലൊഴുകണ പാതിരരാവ്
നിറമെഴുകണ നാളിതിൽ നാമിനി
കൂടാനൊരുങ്ങണ രാവായിതാ
പകലിൻ മൂ മാഞ്ഞൊരു നേരം
മനമൊന്നായ് ചേരുന്ന നേരം
ഇനിയീ വഴി കൂട്ടായ് പോരാൻ
മായാതെ മിന്നുന്ന താരങ്ങളേ വാ
ഇരവിൽ തെളിയുന്ന കിനാവേ
ഈ പാരിൽ നിറയണതെന്തേ
ഇനിയും നിറമണിയാ കനവിൻ
ദൂരം തേടുകയോ
മരുവിൽ വനമേതോ തിരപോൽ
അകലങ്ങൾ മാഞ്ഞേ പതിയെ
മറയുന്നീ പാതിരയും നിറമേകുന്നോ നിലവായ്
കുളിരൊഴുകണൊരമ്പിളി രാവ്
നിഴലൊഴുകണ പാതിരരാവ്
നിറമെഴുകണ നാളിതിൽ നാമിനി
കൂടാനൊരുങ്ങണ രാവായിതാ

പണ്ട് പയറ്റിയ കളിയെല്ലാം
തോറ്റ് തൊപ്പിയിട്ട് നടന്നൊരു കാലമില്ല
എല്ലാം ഓരോന്നായ് മറന്നീടാം
നാളെ വിരിയുന്ന പുലരിക്കായ് കാത്തീടാം
കുറെ ഉറക്കമൊഴിച്ചിരുന്ന് പഠിച്ചത് കൂട്ടര്
തിരിച്ചിട്ടും മറിച്ചിട്ടും ഓടിച്ചത് കാറ്റത്ത്
മുട്ടിയിൽ പറത്തീട്ട് നടന്നതും കാത്തുന്നിന്ന്
കട്ടടിച്ച് പടം കാണാൻ പോയതും
തല മഞ്ഞി വെച്ച് പിന്നെ കൂട്ടിവെച്ച്
സ്വപ്നം കാണുന്നേരം ഉള്ളം കയ്യോ ചോർന്നൊലിച്ചു
ഇനി പൊളിക്കണം മദിക്കണം തിരക്കിട്ട് പറക്കണം
മുട്ടിനിക്കാൻ പറ്റാത്തൊരിടത്ത് ചെന്നുമിരിക്കണം

താളങ്ങൾ കൊട്ടുന്നേ
ഈ ണങ്ങൾ ചേരുന്നേ
ആഘോഷ തേരിൽ നാമേറുന്നേ
മേലേ മുകിൽ ഓടുന്നേ
മാരിക്കാർ മൂടുന്നേ
തോരാതെ പെയ്യുന്നേ മനമൊന്നായ്
ഉയിരാകെ കൂട്ടിൽ ചിരിയേകാനായ് വന്നു
ഒരേ പാരിനായ് നാമൊന്നാകെ ചേർന്നീടാം
കുളിരൊഴുകണൊരമ്പിളി രാവ്
നിഴലൊഴുകണ പാതിരരാവ്
നിറമെഴുകണ നാളിതിൽ നാമിനി
കൂടാനൊരുങ്ങണ രാവായിതാ
ഉടനൊരു വേള പടനൊരു വേള
എന്നെന്നും കാത്തിരുന്ന ഇടവേള
കാശില്ലാനാളിലും നോട്ടില്ലാനാളിലും
സ്വപ്നം കണ്ട് നടന്നൊരു പുതുവേള
പെടപെടക്കണ കണ്ണാ
പുളപൊളക്കണ മീനാ
പതപ്പില്ലാതോടണ മാൻ പേട
ഉടുത്തൊരുങ്ങി നടക്കണത് സ്റ്റൈലാ
പച്ച കുത്തി പവറ് കാട്ടുന്നതും റേയ്ഞ്ചാ
ഇഷ്ടം നടത്തിയെടുക്കുന്നതും
തരത്തിൽ നടക്കുന്നതും
ഇന്നാട്ടിലൊരു പുതു ട്രെൻ്റാ
ആവേശം ശിരകളിൽ ആഘോഷം കൺകളിൽ
പൊളിക്കണം മദിക്കണം
തിരക്കിട്ട് പറക്കണം

കുളിരൊഴുകണൊരമ്പിളി രാവ്
നിഴലൊഴുകണ പാതിരരാവ്
നിറമെഴുകണ നാളിതിൽ നാമിനി
കൂടാനൊരുങ്ങണ രാവായിതാ
പകലിൻ മൂ മാഞ്ഞൊരു നേരം
മനമൊന്നായ് ചേരുന്ന നേരം
ഇനിയീ വഴി കൂട്ടായ് പോരാൻ
മായാതെ മിന്നുന്ന താരങ്ങളേ വാ
ഇരവിൽ തെളിയുന്ന കിനാവേ
ഈ പാരിൽ നിറയണതെന്തേ
ഇനിയും നിറമണിയാ കനവിൻ
ദൂരം തേടുകയോ
മരുവിൽ വനമേതോ തിരപോൽ
അകലങ്ങൾ മാഞ്ഞേ പതിയെ
മറയുന്നീ പാതിരയും നിറമേകുന്നോ നിലവായ്
കുളിരൊഴുകണൊരമ്പിളി രാവ്
നിഴലൊഴുകണ പാതിരരാവ്
നിറമെഴുകണ നാളിതിൽ നാമിനി
കൂടാനൊരുങ്ങണ രാവായിതാ
Movie/Album name: Koodal
Artists