താരുണ്യ മോഹം ചേരുന്ന മേളം അല്ലി നിറയുന്നിതാ ഹര്ഷമുണരുന്നിതാ ആലസ്യനീലം ചേരുന്ന നേത്രം തമ്മില്‍ ഇടയുന്നിതാ ആടയുലയുന്നിതാ ചിലും ചിലും സ്വരം ചൂടിയ ചുണ്ടുകള്‍ തൊടും തൊടും അഴകോടിയ കയ്യുകള്‍ സുഖം സുഖം നഖം പോറിയ പാടുകള്‍ ദേഹം ഒന്നായ് ജീവന് ഒന്നായ് മാറും നിമിഷം ഒരു ദാഹം വളര്‍ത്തി
പൂവിന്റെ സ്വപ്നം ചാലിച്ച വര്‍ണ്ണം സൂര്യകിരണങ്ങളില്‍ രാഗലയനങ്ങളില് താരിന്റെയുള്ളില് മുത്തായ തേനും ദേവകിരണങ്ങളില് മൂകചലനങ്ങളില് നിറം നിറം നിറം കൂട്ടിയ പീലികള്‍ ശരം ശരം ശരമേന്തിയ കണ്ണുകള്‍ മണം മണം മണമേറ്റിയ ചിന്തകള്‍ ദേഹം ഒന്നായ് ജീവന് ഒന്നായ് ചേരും നിമിഷം ഒരു മൌനം ഉണര്‍ത്തി