Jaalame Thiru Velichathin Naalame

2020
Lyrics
Language: Malayalam

ജാലമേ തിരുവെളിച്ചത്തിന്‍ നാളമേ
വാഴ്ത്തിടുക നിങ്ങള്‍
നാഥനാം അവന്‍ കരങ്ങളില്‍ സ്വാന്ത്വനം
കേഴ്ന്നിടുക നിങ്ങള്‍
അവനേ നിന്നഭയം
അവനേ നിന്നുലകം
അവനിലാണവസാനം
അവനിലാണിനി നിന്‍ യാത്രകള്‍

ജാലമേ തിരുവെളിച്ചത്തിന്‍ നാളമേ
വാഴ്ത്തിടുക നിങ്ങള്‍
നാഥനാം അവന്‍ കരങ്ങളില്‍ സ്വാന്ത്വനം
കേഴ്ന്നിടുക നിങ്ങള്‍

ഏകമതമവന്‍ നിന്നെരിയും ആത്മാവിന്‍
ശാന്തിനിലയമവന്‍
സ്നേഹരൂപനവന്‍ നിത്യതകളൊന്നാകെ
തീര്‍ക്കും ഇടയനവന്‍
ഈ കൈകള്‍ ചുംബിപ്പിന്‍
ഈ പാദം വന്ദിപ്പിന്‍
സ്വര്‍ഗ്ഗത്തെ പ്രാപിക്കുവിന്‍
പാപത്തിന്‍ ചെന്തീയില്‍ നീറുന്നീ നിന്നെ
മോക്ഷം നീ യാചിക്കുമേ

നിന്റെ ശാപഭാരം ഏറ്റുവാങ്ങും സല്‍പുത്രന്‍
ഏകസത്യമവനെ
നിന്റെ വ്യാധികള്‍ തന്‍ നിത്യമുക്തി
നിന്‍ ശുദ്ധി കാക്കും കരുണയവന്‍
ഈ കൈകള്‍ ചുംബിപ്പിന്‍
ഈ പാദം വന്ദിപ്പിന്‍
സ്വര്‍ഗ്ഗത്തെ പ്രാപിക്കുവിന്‍
പാപത്തിന്‍ ചെന്തീയില്‍ നീറുന്നീ നിന്നെ
മോക്ഷം നീ യാചിക്കുമേ
Movie/Album name: Trance
Artists