Rarithathe Nenchin Muthe

2026
Lyrics
Language: Malayalam

രാരിത്തത്തേ നെഞ്ചിൻ മുത്തേ
മായാതെന്നും കണ്ണിൻ പൊന്നായ്
കരളിൻ കനിയേ വിരിയാ മലരേ
തിരിനാളമായമ്മ പൊന്നേ
പൊന്നാരക്കൊഞ്ചലുമായ് നീ
എന്നോരം വന്നില്ലല്ലോ
രാരിത്തത്തേ നെഞ്ചിൻ മുത്തേ
മായാതെന്നും കണ്ണിൻ പൊന്നായ്

കാലങ്ങൾ പൊഴിഞ്ഞാലും കാതങ്ങൾ കടന്നാലും
ചാഞ്ചാടും നീയെൻ ഉള്ളിൽ
കാലങ്ങൾ പൊഴിഞ്ഞാലും കാതങ്ങൾ കടന്നാലും
ചാഞ്ചാടും നീയെൻ ഉള്ളിൽ
അണ്ണാറക്കണ്ണൻ തന്നാരം പാടാൻ
പൊന്നേ വന്നീടാം
നിനവിൽ നിറയേ കനവിൽ തുണയായ്
മകനേ നീ അരികേ
എന്നോരം വന്നില്ലല്ലോ ഓ..ഓ
എന്നോരം വന്നില്ലല്ലോ
രാരിത്തത്തേ നെഞ്ചിൻ മുത്തേ
മായാതെന്നും കണ്ണിൻ പൊന്നായ്

പൂത്തിങ്കളണഞ്ഞാലും താരങ്ങൾ നിരന്നാലും
തീയാളുന്നോ വേനൽ മാത്രം
പൂത്തിങ്കളണഞ്ഞാലും താരങ്ങൾ നിരന്നാലും
തീയാളുന്നോ വേനൽ മാത്രം
താരാട്ടിൻ ഈണത്തിൽ ഊഞ്ഞാലിലാടാൻ
എന്തേ വന്നീലാ
മിഴിയിൽ കിളിയോ മൊഴിയിൽ അലിവോ
മകനേ നീ അരികേ
എന്നോമൽ പൂങ്കുരുന്നേ ഓ..
എന്നോമൽ പൂങ്കുരുന്നേ

രാരിത്തത്തേ നെഞ്ചിൻ മുത്തേ
മായാതെന്നും കണ്ണിൻ പൊന്നായ്
കരളിൻ കനിയേ വിരിയാ മലരേ
തിരിനാളമായമ്മ പൊന്നേ
പൊന്നാരക്കൊഞ്ചലുമായ് നീ
എന്നോരം വന്നില്ലല്ലോ
രാരിത്തത്തേ നെഞ്ചിൻ മുത്തേ
ഉം...ഉം..രാരീ രാരോ
Movie/Album name: Iniyum
Artists