Ninayaatha nerathen pura vaathilil oru pada vinyaasam ketta pole Varavaayaaloru naalum piriyaatha madhumaasam Oru maathra kondu vannenno Innoru maathra kondu vannenno Kothiyode odichennummarappadiyil ninnakalekku nokkunna neram Vazhi thetti vannaaro pakuthikku vachente Vazhiye thirichu pokunnu Ente vazhiye.. thirichu pokunnu.. Ente vazhiye.... thirichu pokunnu...
Language: Malayalam
വരുവാനില്ലാരുമീ വഴിയെ ഇന്നൊരുനാളും അറിയാം അതെന്നാലുമെന്നും പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാന്‍ വെറുതേ മോഹിക്കുമല്ലോ ഇന്നും വെറുതേ മോഹിക്കുമല്ലോ വഴിമാറി പൂക്കാലം പലവട്ടം പോയിട്ടും ഒരുനാളും പൂക്കാത്ത മാവില്‍ അതിനായി മാത്രം ഒരു നേരം ഋതു മാറി മധുമാസമണയാറുണ്ടല്ലോ
നിനയാത്ത നേരത്തെന് പുറവാതിലില്‍ ഒരു പദവിന്യാസം കേട്ടപോലെ വരവായാലൊരുനാളും പിരിയാത്ത മധുമാസം ഒരു മാത്ര കൊണ്ടു വന്നെന്നോ ഇന്നൊരുമാത്ര കൊണ്ടുവന്നെന്നോ കൊതിയോടെ ഓടിച്ചെന്നുമ്മറപ്പടിയില് നിന്നകലേക്കു നോക്കുന്ന നേരം വഴിതെറ്റി വന്നാരോ പകുതിക്കു വച്ചെന്റെ വഴിയേ തിരിച്ചു പോകുന്നു എന്റെ വഴിയേ.. തിരിച്ചു പോകുന്നു.. എന്റെ വഴിയേ.... തിരിച്ചു പോകുന്നു....