Thoovaanam Pulki Pulki
1989
തൂവാനം പുല്‍കി പുല്‍കി
പൂവേ നിന്‍ നാണം തുള്ളി
ശാലീനതേ നിന്നെ തേടി
സായന്തനം വന്നിതാ...
ഗാന കല്ലോലിനി മോഹ മന്ദാകിനി
പ്രേമ സഞ്ജീവനി നീയൊരുന്മാദിനീ
നീയീ പൊന്‍പരാഗം ചൂടുമെന്‍ സൗഗന്ധികം
(തൂവാനം ... (2))
കണ്ണാടി കവിളത്തു കരിവണ്ടായ് മുത്ത്തും ഞാന്‍
കാണാപ്പൂ ഇതളുകള്‍ വിടര്‍ത്തും ഞാന്‍
നിന്നോമല്‍ ചൊടികളില്‍ കവിത കുറിക്കും ഞാന്‍
നീഹാര മണിമാല്യം കൊരുക്കും ഞാന്‍
രാവില്‍ വെണ്ണിലാവില്‍ പൂക്കുമീ മന്ദസ്മിതം
(തൂവാനം...)
ലാലാല ..ലാലാലാലാ
Movie/Album name: Ammaavanu Pattiya Amali
Artists