Paalakaadan

1995
Lyrics
Language: Malayalam

പാലക്കാടൻ കാറ്റുചൊല്ലി
ഞാറ്റുവേല ഇനി വൈകുമമ്മേ
ആറ്റുനോറ്റ് പാടംതാണ്ടി
പോവതെങ്ങോട്ടു നീ എൻ തത്തമ്മേ
വഴിയകലെ വെയിലധികം
വഴിയകലെ വെയിലധികം
തണലില്ലിവിടെങ്ങും തത്തമ്മേ ഹേ
(പാലക്കാടൻ...)

ചെറുഭാണ്ഡം തോളത്ത്
എരിതീ നിൻ ഹൃദയത്തിൽ
നിഴലായ് നിൻ സ്വപ്നം പോലെ
കുരുന്നു പൈങ്കിളി ചാരത്ത് ഹേയ്
നിഴലായ് നിൻ സ്വപ്നം പോലെ
കുരുന്നു പൈങ്കിളി ചാരത്ത്
പകലായാൽ ഇരവുണ്ട്
ഇരവായാൽ പകലുണ്ട്
അത് നിയമം തത്തമ്മേ
കരയരുതേ തത്തമ്മേ ഹേയ്
(പാലക്കാടൻ...)

ചെറുതോടിൻ കടവത്ത്
പുതുകാൽപാടലിയുന്നു
അകലത്താ ചെമ്മാനം
പൂ ചൂടി ചമയുന്നു
അകലത്താ ചെമ്മാനം
പൂ ചൂടി ചമയുന്നു
വാ കീറിയ ദൈവം താൻ
ഇര നൽകും തത്തമ്മേ
ആകാശം മേൽക്കൂര
തളരരുതേ തത്തമ്മേ ഹേയ്
(പാലക്കാടൻ...)
Movie/Album name: Rajakeeyam

Movie Summary: Rajakeeyam (1995) is a Malayalam film centered on palace/royal intrigue and political maneuvering within a royal family.

Song Credits: - Song: "Paalakaadan" - Film: Rajakeeyam (1995) - Language: Malayalam

Musical Style: Melodic Malayalam film song (filmi semi-classical style).

Scene Context: Based on the available information, specific scene details for this song are not verifiable.

Note: Detailed credits (lyricist, composer, singer), raga information, key artists, and awards/reognition for this specific song could not be reliably confirmed.


Artists