Maanasadevee nin roopamo
Yaaminee raagamaalikayo
Aathmaavilekaantha mohangal
Theerkkunna thaarakayo
(maanasa)
Thaazhvara neerthiya then malar shayyayil
Aadyasamaagama daahavumaay
Aaromalppoove nin kaalocha kelkkaanaay
Aaraarum kaanaathe njaan vannu - poroo nee
(maanasa)
Neelima chaarthiya neelmizhikkonile
Raagamaay omale njaanaliyaam
Aanandam thedum nin chenchundil premathin
Kaavyangal nalkaanaay njaan vannu - poroo nee
(maanasa)
മാനസദേവീ നിന്‍ രൂപമോ
യാമിനീ രാഗമാലികയോ
ആത്മാവിലേകാന്തമോഹങ്ങള്‍
തീര്‍ക്കുന്ന താരകയോ...
(മാനസ...)
താഴ്‌വര നീര്‍ത്തിയ തേന്‍മലര്‍ശയ്യയില്‍
ആദ്യസമാഗമ ദാഹവുമായ്
ആരോമല്‍പ്പൂവേ നിന്‍ കാലൊച്ച കേള്‍ക്കാനായ്
ആരാരും കാണാതെ ഞാന്‍ വന്നു - പോരൂ നീ
(മാനസ...)
നീലിമ ചാര്‍ത്തിയ നീള്‍മിഴിക്കോണിലെ
രാഗമായ് ഓമലേ ഞാനലിയാം
ആനന്ദം തേടും നിന്‍ ചെഞ്ചുണ്ടില്‍ പ്രേമത്തിന്‍
കാവ്യങ്ങള്‍ നല്‍കാനായ് ഞാന്‍ വന്നു - പോരൂ നീ
(മാനസ...)
Movie/Album name: Dhruvasangamam
Artists