SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Aa...aa....aa.... Vishukkilee kanippoo kondu vaa Malarkkudannayil thenunnaan vaa Sindooravum thrichaanthum chaarthande Pon nettiyil thinkalppoo choodande Mandaarangal thalirkkum thaazhvaaram kaanande... (vishukkilee.......) Ilam kaatiloreenam moolunnaaro Ilam thennalo.....saakshaal kannan thaano... Virahaardramaay yamunaa pulinam neele Vanamaalithan muralee hridayam thengi Yuga sandhyakal ee vazhi..... Parannakannu poy..... (vishukkilee.......) Mazhathulliyee meyyil nritham cheyke Madam thulli nin moham enthe paadee Kulirmanju neeraniyum panineerppoovo Alachaarthiloodanayum oru neerkkiliyo Vanajyolsna than thozhiyo.... Sakhi ithaaru nee..... (vishukkilee.......) ആ.....ആ....ആ... വിഷുക്കിളീ കണിപ്പൂ കൊണ്ടു വാ മലർക്കുടന്നയിൽ തേനുണ്ണാൻ വാ സിന്ദൂരവും തൃച്ചാന്തും ചാർത്തണ്ടേ പൊൻ നെറ്റിയിൽ തിങ്കൾപ്പൂ ചൂടണ്ടേ മന്ദാരങ്ങൾ തളിർക്കും താഴ്വാരം കാണണ്ടേ... (വിഷുക്കിളീ........) ഇളം കാറ്റിലൊരീണം മൂളുന്നാരോ ഇളം തെന്നലോ....സാക്ഷാൽ കണ്ണൻ താനോ... വിരഹാർദ്രമായ് യമുനാ പുളിനം നീളേ വനമാലി തൻ മുരളീ ഹൃദയം തേങ്ങി യുഗസന്ധ്യകൾ ഈ വഴി.... പറന്നകന്നു പോയ്...... (വിഷുക്കിളീ.........) മഴത്തുള്ളിയീ മെയ്യിൽ നൃത്തം ചെയ്കെ മദം തുള്ളി നിൻ മോഹം എന്തേ പാടീ കുളിർമഞ്ഞു നീരണിയും പനിനീർപ്പൂവോ അലച്ചാർത്തിലൂടണയും ഒരു നീർക്കിളിയോ വനജ്യോത്സ്ന തൻ തോഴിയോ.... സഖിയിതാരു നീ........ (വിഷുക്കിളീ...........)
Movie/Album name: Ivan Megharoopan
Artists