ചിരിയിൽ ചെങ്കൂവള തുണ്ടും വെച്ച് നിറുകിൽ വെൺചന്ദന പൊട്ടും തൊട്ട് അരയിൽ പാലക്കാടൻ മുണ്ടും ചുറ്റി അഴകിൽ സൂര്യോദയ ചിന്തും തൂക്കി ഇതിലേ വരൂ ഗ്രാമീണതേ പുതു കതിരിൻ പൊൻതേരിൽ മണിവാനിൽ മഞ്ഞല തെന്നലിൽ കുളിരൂറും അഞ്ചലിൽ കൊഞ്ചലിൽ (തൊഴുകൈയ്യിൽ..)
മലയിൽ കോടക്കാറ്റിൻ ചൂളം വിളി മനസ്സിൽ പായിപ്പാടൻ വള്ളംകളി ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തേയ് തെയ് തോം ആഹാ തിരിയിൽ പൊന്നില്ലത്തിൻ താളം പിടി വഴിയിൽ കാക്കരശ്ശി നാടൻ കളി തിരുവോണവും തൈപ്പൂയവും കണിയുണരും നന്നാട്ടിൽ വിറവലാൻ മൂവരകന്യകൾ വിളയാടും മാമരച്ചില്ലയിൽ (തൊഴുകൈയ്യിൽ..)