വരിനെല്ലിൻ പാടത്ത് കതിരിന്മേൽ വെയിൽ മഞ്ഞ
കമ്പളം നീർത്തുന്ന കാലം
പുലരൊളി പച്ചയിൽ തൂമഞ്ഞിൻ തുള്ളികൾ
മിഴിചിമ്മി ഉണരുന്ന നേരം
ഇടവഴിപ്പാതിയിൽ ഒരു വേള മെല്ലെ നിന്നൊളി
കണ്ണാൽ നിന്നെ ഞാന്‍ നോക്കെ
ഇടനെഞ്ചിൽ തഴുതിട്ട പ്രണയത്തിൻ മണിവാതിൽ
ഒരു മാത്ര മെല്ലെ തുറന്നോ...
ഒരു മാത്ര മെല്ലെ തുറന്നോ.. ..മെല്ലെ തുറന്നോ..
കരിമഷി പടർന്നൊരീ നീൾമിഴി ഇതളിൽ
കണ്ണീർ മണികൾ തുളുമ്പിയതെന്തിനോ...
കരിമഷി പടർന്നൊരീ നീൾമിഴി ഇതളിൽ
കണ്ണീർ മണികൾ തുളുമ്പിയതെന്തിനോ..
ഈ മഷിത്തണ്ടും മയിൽപ്പീലിത്തുണ്ടുമീ
ചെമ്പനീർ പൂക്കളും എനിക്കുള്ളതല്ലേ...
കറുകപ്പുൽ വിരിയിട്ട പാടവരമ്പിലൂ-
ടൊരു മഴച്ചാറ്റല്‍ പോല്‍ അലസമായ് അണയേ.
കറുകപ്പുൽ വിരിയിട്ട പാടവരമ്പിലൂ-
ടൊരു മഴച്ചാറ്റല്‍ പോല്‍ അലസമായ് അണയേ.
നിറമോലും സ്വപ്നത്തിൻ പുതുശ്ശീല കുടവട്ടം
എന്നാത്മവനിയിലോ നിവര്‍ത്തി നീ നിന്നു
വരിനെല്ലിൻ പാടത്ത് കതിരിന്മേൽ വെയിൽ മഞ്ഞ
കമ്പളം നീർത്തുന്ന കാലം
പുലരൊളി പച്ചയിൽ തൂമഞ്ഞിൻ തുള്ളികൾ
മിഴിചിമ്മി ഉണരുന്ന നേരം
ഇടവഴിപ്പാതിയിൽ ഒരു വേള മെല്ലെ നിന്നൊളി
കണ്ണാൽ നിന്നെ ഞാന്‍ നോക്കെ
ഇടനെഞ്ചിൽ തഴുതിട്ട പ്രണയത്തിൻ മണിവാതിൽ
ഒരു മാത്ര മെല്ലെ തുറന്നോ...
ഒരു മാത്ര മെല്ലെ തുറന്നോ.. ..മെല്ലെ തുറന്നോ..
Movie/Album name: Aana Mayil Ottakam
Artists