ഒരു തുള്ളി കണ്ണീരാല്‍ ഒരു ഗദ്ഗദത്താല്‍ തിരികെ വിളിക്കാന്‍ ആവില്ലാ ഒരു പാപനിമിഷത്തിന്‍ ശാപം വളര്‍ന്നു അരുമക്കിടാങ്ങളെ ഹാ കവര്‍ന്നു നിന്‍ അരുമക്കിടാങ്ങളെ ഹാ കവര്‍ന്നു (പാപത്തിന്‍)
അറിയാത്ത തെറ്റുകള്‍ അരുതാത്ത മോഹങ്ങള്‍ അവരിന്നീ മണ്ണിലെറിഞ്ഞുപോയീ പരമമാം ശാന്തി തന്‍ അജ്ഞാതതീരമേ പരിശുദ്ധാത്മാക്കള്‍ക്കു വഴിയൊരുക്കൂ - ഈ പരിശുദ്ധാത്മാക്കള്‍ക്കു വഴിയൊരുക്കൂ..