Premathin sheethala chhayathalangalil Thamasichethunna virunnukaari Ente virunnukaari
Language: Malayalam
ആ... ആ.... പ്രേമത്തിൻ ശീതളച്ഛായാതലങ്ങളിൽ താമസിച്ചെത്തുന്ന വിരുന്നുകാരീ എന്റെ വിരുന്നുകാരീ ഉദ്യാനവിരുന്നിനു പൂപ്പന്തലൊരുക്കട്ടെ നൃത്തമണ്ഡപങ്ങളുമൊരുക്കട്ടെ ഞാൻ നൃത്തമണ്ഡപങ്ങളുമൊരുക്കട്ടെ പ്രേമത്തിൻ ശീതളച്ഛായാതലങ്ങളിൽ താമസിച്ചെത്തുന്ന വിരുന്നുകാരീ
എന്നാത്മസങ്കൽപഗോപുരത്തിൽ നിന്നെ എങ്ങിനെയെങ്ങിനെ സ്വീകരിയ്ക്കും ഞാൻ എങ്ങിനെയെങ്ങിനെ സ്വീകരിയ്ക്കും എന്നാത്മസങ്കൽപഗോപുരത്തിൽ നിന്നെ എങ്ങിനെയെങ്ങിനെ സ്വീകരിയ്ക്കും മന്ദാരതൽപത്തിൽ നീ വന്നിരിയ്ക്കുമ്പോൾ എന്തെല്ലാമെന്തെല്ലാമൊരുക്കിവെയ്ക്കും ഞാൻ എന്തെല്ലാമെന്തെല്ലാമൊരുക്കിവെയ്ക്കും