Vatteppam Venthenkil (Annoru Raavil)

2024
Lyrics
Language: Malayalam

അന്നൊരു നാളില്‍ മിന്നണരാവില്‍
കന്നാലിക്കൂട്ടിലൊരുണ്ണി പിറന്നേ
മഞ്ഞണിപ്പൂക്കള്‍ പുഞ്ചിരിക്കുമ്പോള്‍
മണ്ണിന്റെ നായകന്‍ ഉണ്ണി പിറന്നേ

വിണ്ണിലോ താരകം.. മണ്ണിലോ ആരവം
നെഞ്ചിലോ ബാന്റടിയോ ഓ...
പാരാകെ പകലിരവൊഴു മെഴുതിരിയുടെ
തിരയലകളിലൊഴുകണ്
ഊരാകെ പലവഴികളിലടവകകളിലൊരു
ചിരിയത് പടരണ്
ഉള്ളാകെ പുതുകനവതിലൊളി ചിതറണ്
ചെറുപടയുടെ വരവിത്
രാവാണേ നേരാണേ വട്ടേപ്പം വെന്തങ്കി താട്ടേ
ഇല്ലെങ്കി ഞങ്ങള് പോട്ടേ
വട്ടേപ്പം വെന്തങ്കി താട്ടേ
ഇല്ലെങ്കി ഞങ്ങള് പോട്ടേ (2)

കാത്തിരുന്നവര്‍ക്കാലമ്പമാകും കാല്‍വരിയിലെ കണ്ണീരുമായ്ക്കും
കണ്ണില്‍ മിന്നണ കുഞ്ഞുപുഞ്ചിരി
താരകങ്ങളോ പൂക്കളോ
പാരാകെ പകലിരവൊഴു മെഴുതിരിയുടെ
തിരയലകളിലൊഴുകണ്
ഊരാകെ പലവഴികളിലടവകകളിലൊരു
ചിരിയത് പടരണ്
ഉള്ളാകെ പുതുകനവതിലൊളി ചിതറണ്
ചെറുപടയുടെ വരവിത്
രാവാണേ നേരാണേ വട്ടേപ്പം വെന്തങ്കി താട്ടേ
ഇല്ലെങ്കി ഞങ്ങള് പോട്ടേ
വട്ടേപ്പം വെന്തങ്കി താട്ടേ
ഇല്ലെങ്കി ഞങ്ങള് പോട്ടേ (2)

അന്നൊരു നാളില്‍ മിന്നണരാവില്‍
കന്നാലിക്കൂട്ടിലൊരുണ്ണി പിറന്നേ
മഞ്ഞണിപ്പൂക്കള്‍ പുഞ്ചിരിക്കുമ്പോള്‍
മണ്ണിന്റെ നായകന്‍ ഉണ്ണി പിറന്നേ
Movie/Album name: Mandakini
Artists