കണ്ണിൽ മാരിവില്ലിൻ ചെണ്ട് നീ രാവിൻ തൂവൽ വീശും നെഞ്ചിൻ തീയായുള്ളിൽ ശ്വാസം പോലെ വിണ്ണിൽ പൂത്ത പുതുകണ്ണ് നീ ചൂടും കാതിൽ കാറ്റായ് വിണ്ണിൽ മെയ്യാൽ വീശും പ്രേമച്ചൂരായ് ഉടലിലാകെ ഒഴുകണ നദിയായ് നീ ഉയിരിലാകെ നിറയണ തുഴയായ് നീ
പിറകിലാരോ രാത്രി കനിവായ് അഴി ചിതറിയോ നീർമണികളാൽ പടരുമീ താരമറുമൊഴി തിരകളലയുമീ ചോല ചെറുകിളി ചിറകിനാൽ ഇരവിലാരോ നേർത്ത മൊഴിയാൽ മതിവരാതെ ചേർത്ത മിഴിയാൽ കാത്തിരുന്ന കാലം ഓർത്തിരുന്ന നേരം രാവു ചോരുമൊരു ചാരം ചൂടും ചിറകാലെ ചിന്തിടും മനമിതുമുലയേ കാടു നീന്തും നിഴലാകെ പൂക്കും ഒരു കാറ്റിലുലയും മെഴുതിരി നാളമായ് കാവലാകുമീ കാറ്റിലാകെ നീ നേർത്ത ചുണ്ടിനാൽ ചെറുചിരി വെറുതേ പ്രാണനാകെ നീ പാതിയായ നീ പാതിരാവിലാരോ തുഴയുമൊരരുവിയായ് എന്നിലാകെ തൂകും നറുമധു വെണ്ണിലാവു പോൽ മണ്ണിലാകെ ജന്മമാകെ ഞാൻ