Eerakkuzhaloothi nee paadum munpe Swara muthameki njan ninte chundiloru raagam theerkkum Thoomancham neerthi njaan chaayum munpe Oru ponkinaavaay nin kannin peeli vaathilil muttum Nizhalonnaayaa azhalilla ee janmam En jeevathalpathil ninne njaanurakkeedaam Ini ennaalum nin kaavalaakum njan Oru vaakkilo oru nokkilo ennullam novaathe (kaathirikkum..)
Language: Malayalam
കാത്തിരിക്കും തിങ്കള്‍ക്കൊടിയകലെ ഓർത്തിരിക്കും ആമ്പൽ മലരിവിടെ രാപ്പകൽ തുടിക്കും ഇരുമനവും ഒന്നരികിൽ എത്താൻ ഇവരുടെ ദൂരം പോലും മായില്ലേ മോഹം ഒന്നായ് തീരുമ്പോൾ സഖീ ആരോ കാതിൽ മൂളുന്നു മധുരം പ്രണയം എന്നോ (കാത്തിരിക്കും...)
ആശാ മാനത്തെ നവനക്ഷത്രങ്ങൾ തിരി നീട്ടി നിൽക്കുന്നു നീയേകുന്ന സങ്കല്പങ്ങൾ കൈയ്യെത്തും ദൂരെ മണി മട്ടുപ്പാവിൽ വെൺ തൂവൽ വീശുന്നു നീ നെയ്യുന്ന സന്ദേശങ്ങൾ അറിയാതെന്നോ അനുരാഗിയായി ഞാൻ മനമിന്നു ചൊല്ലുന്നു വേഗം സ്വന്തമാക്കീടാൻ പറയാതെന്നോ അനുഗാമിയായി നീ പകലാകിലും ഇരവാകിലും അനുവാദം കൂടാതെ (കാത്തിരിക്കും...)
ഈറക്കുഴലൂതി നീ പാടും മുൻപേ സ്വരമുത്തമേകി ഞാൻ നിന്റെ ചുണ്ടിലൊരു രാഗം തീർക്കും തൂമഞ്ചം നീർത്തി നീ ചായും മുൻപേ ഒരു പൊൻ കിനാവായ് നിൻ കണ്ണിൻപീലി വാതിൽ മുട്ടും നിഴലൊന്നായാൽ അഴലില്ല ഈ ജന്മം എൻ ജീവതല്പത്തിൽ നിന്നെ ഞാനുറക്കിടാം ഇനി എന്നാളും നിൻ കാവലാകും ഞാൻ ഒരു വാക്കിലോ ഒരു നോക്കിലോ നിന്നുള്ളം നോവാതെ (കാത്തിരിക്കും...)