Kettta Gaanamo

2000
Lyrics
Language: Malayalam

കേട്ട ഗാനമോ മധുരം കേട്ട രാഗമോ മധുരം
കേൾക്കാത്ത ഗാനം അതിമധുരം തോഴീ
കേൾക്കാത്ത ഗാനം അതിമധുരം

പാടാത്ത പാട്ടിൻ ഈണവുമായ്
ചൂടാത്ത പൂവിൻ മണവുമായ്
മാലേയക്കുറി തൊട്ട് മണിമുത്ത് കൊലുസ്സിട്ട്
മേലാകെ കുളിർ കോരും കാറ്റേ വാ
മാലേയക്കുറി തൊട്ട് മണിമുത്ത് കൊലുസ്സിട്ട്
മേലാകെ കുളിർ കോരും കാറ്റേ വാ
പാടാത്ത പാട്ടിൻ ഈണവുമായ്
ചൂടാത്ത പൂവിൻ മണവുമായ്
മാലേയക്കുറി തൊട്ട് മണിമുത്ത് കൊലുസ്സിട്ട്
മേലാകെ കുളിർ കോരും കാറ്റേ വാ

കണ്ണിൽ ചുണ്ടിൽ കവിളിൽ മാറിൽ കവിതകൾ വിരിയും നേരമായ്
ഉള്ളിനുള്ളിൽ മോതിരക്കൈകൾ ഉറവുകൾ തേടും യാമമായ് (2)
ലല്ലല്ലാ ലല്ലല്ലലാ ലല്ലല്ല ല്ലല്ലലാ‍ാ
പാടാത്ത പാട്ടിൻ ഈണവുമായ്
ചൂടാത്ത പൂവിൻ മണവുമായ്
മാലേയക്കുറി തൊട്ട് മണിമുത്ത് കൊലുസ്സിട്ട്
മേലാകെ കുളിർ കോരും കാറ്റേ വാ
മാലേയക്കുറി തൊട്ട് മണിമുത്ത് കൊലുസ്സിട്ട്
മേലാകെ കുളിർ കോരും കാറ്റേ വാ

ലാലലാലാല്ല്ലാ..ലാലാലലാ‍ാ..
നിറങ്ങൾ സൗന്ദര്യ മത്സരം നടത്തും
നിമിഷം നിമിഷം നിമിഷം
സ്വരങ്ങൾ സംഗീത മത്സരം നടത്തും
നിമിഷം നിമിഷം നിമിഷം
നിറങ്ങൾ സൗന്ദര്യ മത്സരം നടത്തും
നിമിഷം നിമിഷം നിമിഷം
സ്വരങ്ങൾ സംഗീത മത്സരം നടത്തും
നിമിഷം നിമിഷം നിമിഷം
ഈ നിമിഷത്തിൽ ഈ ദിവസത്തിൽ
ഇതാ ഇതാ ആശംസകൾ
ഈ നിമിഷത്തിൽ ഈ ദിവസത്തിൽ
ഇതാ ഇതാ ആശംസകൾ
ഇതാ ഇതാ ആശംസകൾ...
ഇതാ ഇതാ ആശംസകൾ
Movie/Album name: Manassil Oru Manjuthulli
Artists