കന്നി വെയില് ആ.. കുളിര് കുളിര് വെണ്ണിലാവ് വെയില് വെയില് എന്നുമെന്നും നീയെനിക്കൊരു കുളിര് കുളിര് നീയൊരു തേൻ കുളിര് ആ.. നീയൊരു തേൻ കുളിര് (കന്നി വെയില്...)
ഇരുളിൻ ചുരുൾ മുടിയുലഞ്ഞു ലാല ലലലാ മുകിലിൻ മുലക്കച്ചയഴിഞ്ഞു ലാല ലലലാ ഉന്മാദിനിയായ് ഒരുങ്ങി നില്പൂ ഈ രാത്രി രാത്രി രാത്രി രാത്രി മനസ്സിൽ മധുവിധു രാത്രി രാത്രി രാത്രി രാത്രി അനുരാഗനദിയായ് വികാരവതിയായ് അഴകായ് ഒഴുകി വരൂ നീ ഒഴുകിയൊഴുകി വരൂ (കന്നി വെയില്...)
മണിയറ സ്വപ്നങ്ങൾ വിടർന്നു ലാല ലലലാ മദനോത്സവ നൃത്തം തുടർന്നു ലാല ലലലാ മാദകലഹരിയിൽ മയങ്ങി നില്പൂ ഈ രാത്രി രാത്രി രാത്രി രാത്രി രാത്രി മനസ്സിൽ മധുവിധു രാത്രി രാത്രി രാത്രി രാത്രി രാത്രി അനുരാഗ രാഗമായ് വികാരദാഹമായ് അഴകായ് ഒഴുകി വരൂ നീ ഒഴുകിയൊഴുകി വരൂ (കന്നി വെയില്...)