താരുണ്യം നീരാടി മോഹത്തിൽ പൂ ചൂടി ഇന്നിതാ മോദമായ് പാടുവാൻ ഞാൻ വന്നൂ (2) രാഗത്തിൻ രൂപത്തിൽ ഈ രാവിൽ ഞാനാടി കാന്തിയായ് ശാന്തിയായ് എൻ മുന്നിൽ നീ വന്നു (2) താരുണ്യം നീരാടി മോഹത്തിൽ പൂ ചൂടി ഇന്നിതാ മോദമായ് പാടുവാൻ ഞാൻ വന്നൂ
കണ്ടാലോ തിങ്കൾക്കല പോലെ വന്നാലോ മുന്നിൽ ഒളി പോലെ ഓർമ്മയിലെ കുളിർതെന്നൽ പോലെ പാടുമ്പോളൊരു തേങ്ങൽ പോലെ (കണ്ടാലോ..) താരുണ്യം നീരാടി മോഹത്തിൽ പൂ ചൂടി ഇന്നിതാ മോദമായ് പാടുവാൻ ഞാൻ വന്നൂ
മായുന്ന ഒരു നിഴൽ പോലെ താഴുന്ന മലർതോണി പോലെ നീറുമെൻ ഹൃദയത്തിനുള്ളിൽ വാഴുമെന്നും തങ്കമേ നീയും (മായുന്ന..) താരുണ്യം നീരാടി മോഹത്തിൽ പൂ ചൂടി ഇന്നിതാ മോദമായ് പാടുവാൻ ഞാൻ വന്നൂ
രാഗത്തിൻ രൂപത്തിൽ ഈ രാവിൽ ഞാനാടി കാന്തിയായ് ശാന്തിയായ് എൻ മുന്നിൽ നീ വന്നു (2) താരുണ്യം നീരാടി മോഹത്തിൽ പൂ ചൂടി ഇന്നിതാ മോദമായ് പാടുവാൻ ഞാൻ വന്നൂ
Movie/Album name: Raagasangamam
Movie Summary:Raagasangamam is a 1983 Malayalam film centered on classical music and the lives of musicians.
Song Credits: Song "Thaarunyam Neeraadi" from the film Raagasangamam (1983).
Musical Style: Classical Carnatic-based film song (semi-classical).