Aazhangalil Thaazhittoraa

2023
Lyrics
Language: Malayalam

ആഴങ്ങളിൽ താഴിട്ടൊരാ
യാമങ്ങളിൽ ചേക്കേറിനാം
ഏതോർമ്മതൻ ജലപാതങ്ങളിൽ
കൈ കോർത്തൊരേ തുലാമാരിയായ്
പാഴ് മണ്ണിതിൽ വേരോടി നാം
കാടായതും വൃഥാ പൂവിട്ടതും
മങ്ങുന്നുവോ മറവിയാകുന്നുവോ
മായുന്നുവോ മഞ്ഞ് മൂടുന്നുവോ
മങ്ങുന്നുവോ മറവിയാകുന്നുവോ
മായുന്നുവോ മഞ്ഞ് മൂടുന്നുവോ

ഉയിർതേടിയേതോ നവോന്മാദതീരങ്ങളിൽ
ഉടൽ മായ്ച്ചു വാഴ്വിൻ ചിരാനന്ദ മാർഗ്ഗങ്ങളിൽ
ഒരു നേരായ് നാം നീന്തുന്നൊരേ സാഗരം
ഇനി നോവാറ്റാൻ ഒന്നായ് ഈ നേരം
കാണുന്നു നാം നമ്മിലാകാശവും
ആ വിണ്ണിൻ കെടാത്താരവും
ആനന്ദം ആപാദം ആമോദം ആപാരം
ആനന്ദം ആനന്ദം
ആനന്ദം ആപാദം ആമോദം ആപാരം
Movie/Album name: B 32 Muthal 44 Vare
Artists