Vandanam En Vandanam

1996
Lyrics
Language: Malayalam

വന്ദനം എൻ വന്ദനം
ഇന്നെൻ നെഞ്ചിൽ ആദിതാളലാളനം
ചുംബനം പ്രിയ ചുംബനം
കണ്ണുനീരിൽ വീണുലഞ്ഞ സാന്ത്വനം
മന്ദിരം എൻ മന്ദിരം
പൂത്തുമ്പികൾ പാടും സ്നേഹ നന്ദനം
പൂക്കളേ രാത്തിങ്കളേ നിങ്ങൾക്കിതാ വീണ്ടും എന്റെ വന്ദനം
സ്വപ്നം വാഴ്ക സ്നേഹം വാഴ്ക
കാലം നീണാൾ വാഴുക

മേഘമേ പൊൻമേഘമേ
കൈകളിൽ മരിവിൽകാപ്പ് ചാർത്തി വാ
തെന്നലേ പൂന്തെന്നലേ നീ
എന്നിളം കൊമ്പിലാടുവാൻ വരൂ
ചന്ദ്രികേ ഹിമ ചന്ദ്രികേ
നീ പാൽക്കുടം കയ്യിലേന്തി മെല്ലെ വാ
ശാരികേ വന ശാരികേ നീ
വാനവീഥിയിൽ വേണുവൂതി വാ
ഇന്നെൻ ലോകം നീലാകാശം
ഉദയം മായാജാലം
തങ്കകാൽകളിൽ ഞങ്ങൾ
വീണു കുമ്പിടാം

പൈതലേ എൻ പൈതലേ
ആയിരം വർഷമീഭൂവിൽ വാഴണം
യാമിനി പ്രിയ യാമിനി
എൻ ചിന്തയിൽ പൊൻചിലമ്പു ചൂടണം
നായികേ എൻ നായികേ
തിരു നാടകങ്ങളിൽ വിജയമാടണം
കാലമേ എൻ കാലമേ
നിൻ ഈണങ്ങളിൽ കരളിൻ ഗദ്ഗദം
മായാരാവിൽ മുരളി ഗാനം
ദൂരെയെങ്ങും മുഴങ്ങി
(വന്ദനം...)
Movie/Album name: Soorya Puthrikal

Movie Summary: Soorya Puthrikal is a 1996 Malayalam drama about a family and its relationships, centered on three daughters and the emotional bonds and conflicts within the household.

Song Credits: - Song: Vandanam En Vandanam - Film: Soorya Puthrikal (1996) - Language: Malayalam

Musical Style: Melodic devotional-style film song with a prayerful, reverential tone typical of Malayalam cinema's semi-classical tradition.

Key Artists Involved: (Specific lyricist, composer, and playback singer credits for this song are not reliably documented.)

Scene Context: The song functions as a devotional/prayer number within the film, expressing reverence and gratitude, consistent with its title ("Vandanam" meaning salutation/obeisance).

Awards & Recognition: No specific awards documented for this song.


Artists