Maamaramaniyum marathakalatha pol Maaril padarum neram Ee vana hrudayame asulabha nirvruthi Poomaanam aakkuvathenthe Ennil mounam nin kannil minnum ponpookkaalam kaanaan vannille Naa naa.. Njaan nin nenchin ullil orulthadaakameri thaalalolamaay Ozhuki varum thozhi.. (pulari ponpraave..)
Language: Malayalam
പുലരി പൊൻപ്രാവേ നിൻ തരി തൂവൽ മനസ്സിൽ വീണല്ലൊ ഞാനറിയാതെ നിന്നെ കാത്തു നിന്ന പൂ കൊഴിഞ്ഞ കാവിൽ പൂഞ്ചേലയിൽ തമ്മിൽ ചേർന്നിരുന്നു കൊക്കുരുമ്മി മൂളാനായ് ഇന്നെൻ നെഞ്ചകത്തെ മൌനം ആകെ പാട്ടായി നിന്നോർമ്മയിൽ എന്നിൽ കുറുകി നിൻ പ്രേമം... [2]
ഓർമ്മകൾ നീർത്തിയ പുൽമെത്തകളിൽ പൊൻവെയിൽ ഇളകും നേരം പ്രാണനിലേക്കൊരു ചുടു ചുംബനമായ് പൂവിതളെറിയുവതാരോ നീ ചാരേ വെൺമേഘം പോലെ ഏതോ കാറ്റിൽ താഴെ വന്നില്ലേ നാ നാ... ഇന്നെൻ ഉള്ളിൽ ആകെ പൂത്തുലഞ്ഞ കനവിൻ പൂ വാകയായ് ഇതൾ വിതരും നിൻ രാഗം
പുലരി പൊൻപ്രാവേ നിൻ തരി തൂവൽ മനസ്സിൽ വീണല്ലൊ ഞാനറിയാതെ...
മാമരമണിയും മരതകലതപോൽ മാറിൽ പടരും നേരം ഈ വനഹൃദയമേ അസുലഭ നിർവൃതി പൂമാനം ആക്കുവതെന്തേ... എന്നിൽ മൌനം നിൻ കണ്ണിൽ മിന്നും പൊൻപൂക്കാലം കാണാൻ വന്നില്ലേ നാ ന.. ഞാൻ നിൻ നെഞ്ചിൻ ഉള്ളിൽ ഒരുൾതടാകമേറി താളലോലമായ് ഒഴുകി വരും തോഴീ....
പുലരി പൊൻപ്രാവേ നിൻ തരി തൂവൽ മനസ്സിൽ വീണല്ലൊ ഞാനറിയാതെ നിന്നെ കാത്തു നിന്ന പൂ കൊഴിഞ്ഞ കാവിൽ പൂഞ്ചേലയിൽ തമ്മിൽ ചേർന്നിരുന്നു കൊക്കുരുമ്മി മൂളാനായ് ഇന്നെൻ നെഞ്ചകത്തെ മൌനം ആകെ പാട്ടായി നിന്നോർമ്മയിൽ എന്നിൽ കുറുകി നിൻ പ്രേമം...[2]