Oro Vaakkilum [Neelaaranyam Malarukal]

1981
Lyrics
Language: English

Oro vaakkilum.... oro nokkilum.....
Viriyum bhaavame.....
Neelaaranyam malarukal chooti
Neeyum njaanum kulirukal chooti
Anayunnu....aliyunnu....
Oru meyyaay....urayunnu...
Sakhee nin hrudayam pakarum
Thaalavumaay njaan paatunnu

Kavilil chumbanavarnangal
Marachu nilkkum mukulangal
Ee mukulangal mukarnnu ninne
Punarnnurangaan kothiyaayi
(neelaaranyam......)

Thuhinam thunniya neeraalam
Puthachu nilkkum thaazhvaaram
Ee thaazhvarayil priyanotoppam
Olichirikkaan kothiyaayi
(neelaaranyam......)
Language: Malayalam

ഓരോ വാക്കിലും...ഓരോ നോക്കിലും....
വിരിയും ഭാവമേ........
നീലാരണ്യം മലരുകള്‍ ചൂടി
നീയും ഞാനും കുളിരുകള്‍ ചൂടി
അണയുന്നൂ... അലിയുന്നൂ...
ഒരു മെയ്യായ്.... ഉറയുന്നൂ....
സഖി നിന്‍ ഹൃദയം പകരും
താളവുമായ് ഞാന്‍ പാടുന്നു

കവിളില്‍ ചുംബനവര്‍ണ്ണങ്ങള്‍
മറച്ചു നില്‍ക്കും മുകുളങ്ങള്‍
ഈ മുകുളങ്ങള്‍ മുകര്‍ന്നു നിന്നെ
പുണര്‍ന്നുറങ്ങാന്‍ കൊതിയായി
(നീലാരണ്യം......)

തുഹിനം തുന്നിയ നീരാളം
പുതച്ചു നില്‍ക്കും താഴ്‌വാരം
ഈ താഴ്‌വരയില്‍ പ്രിയനോടൊപ്പം
ഒളിച്ചിരിക്കാന്‍ കൊതിയായി
(നീലാരണ്യം.......)
Movie/Album name: Poochasanyaasi
Artists