Njaninnale

1964
Lyrics
Language: English

Njaan innaleyoru kudil vechu
Nalloru pennine kudi vechu
Athu neeyaano athu neeyaano
Njaan swapnam kandathu neraano

Innale ennil karal vechu
Vannaanoruvaan mohichu
Athu neeyaano athu neeyaano
Njaan swapnam kandathu neraano

Aarum kaanaathinnale nin
Aashayil vannathu njaanaanu
Kallanmaareppolente
Ullam kattathu neeyaanu

Athu neraanu athu neraanu
Naam swapnam kandathu neraanu

Njaanariyaathennullathil
Thenmazha peythathu neeyaanu
Thaane vannen mankudilil
Deepam vechathu neeyaanu

Athu neraanu athu neraanu
Naam swapnam kandathu neraanu
Language: Malayalam

ഞാന്‍ ഇന്നലെയൊരു കുടില്‍ വെച്ചു
നല്ലൊരു പെണ്ണിനെ കുടിവെച്ചു
അതു നീയാണോ അതു നീയാണോ
ഞാന്‍ സ്വപ്നം കണ്ടതു നേരാണോ

ഇന്നലെ എന്നില്‍ കരള്‍ വച്ചു
വന്നാനൊരുവന്‍ മോഹിച്ചു
അതു നീയാണോ അതു നീയാണോ
ഞാന്‍ സ്വപ്നം കണ്ടതു നേരാണോ

ആരും കാണാതിന്നലെ നിന്‍
ആശയില്‍ വന്നതു് ഞാനാണു്
കള്ളന്മാരെപ്പോലെന്റെ
ഉള്ളം കട്ടതു് നീയാണു്

അതു് നേരാണു് അതു് നേരാണു്
നാം സ്വപ്നം കണ്ടതു് നേരാണു്

ഞാനറിയാതെന്നുള്ളത്തില്‍
തേന്‍മഴപെയ്തതു് നീയാണു്
താനേവന്നെന്‍ മണ്‍കുടിലില്‍
ദീപം വെച്ചതു് നീയാണു്

അതു് നേരാണു് അതു് നേരാണു്
നാം സ്വപ്നം കണ്ടതു് നേരാണു്
Movie/Album name: Devaalayam
Artists