Jeevitham Swayam

1978
Lyrics
Language: English

Jeevitham swayamoru pareekshanam
Atheevidham namukkoru balapareekshanam
Panthayathil nee jayichal paarithoshikam
Ee padavettil njan jayichal
Keezhadanganam nee keezhadanganam

Chirakaalam chilapere kabalippikkam
Kayyil chithravarnnapavayeppol kondunadakkam
Adavukal pathinettum payattippayattinee
Adimudi thalarnnu nee kuzhanju kuzhanju nee
Adithetti veezhumpolenthu cheyyum
Papparappa papparappa papparappa
Dudumdumdum dudumdumdum dumdum

Nizhalpole nithyam pinthudarum
Ninte purake ee cheythikalthan karimbhoothangal
Mattarkko vendi nee paninjorukkum
Muttathe kidangil nee swayam veezhum
Athukandu chirithookum nizhalpolum
Nee mukham pothi evideyo poyolikkum
Papparappa papparappa papparappa
Dudumdumdum dudumdumdum dumdum
Language: Malayalam

ജീവിതം സ്വയമൊരു പരീക്ഷണം...
കമോണ്‍ ക്ലാപ്പ് വണ്‍ ടൂ .....
ലലലാലലാ ലലലാലല ലലലാലല
ലലലാലല ലാലലാ ലാലലാ ലാലലാ....
ജീവിതം സ്വയമൊരു പരീക്ഷണം
അതീവിധം നമുക്കൊരു ബലപരീക്ഷണം
പന്തയത്തിൽ നീ ജയിച്ചാൽ പാരിതോഷികം
ഈ പടവെട്ടിൽ ഞാൻ ജയിച്ചാൽ
കീഴടങ്ങണം നീ കീഴടങ്ങണം..ഹോയ്
(ജീവിതം സ്വയമൊരു.....)

ലല്ലലലാ....ലല്ലലലാ.....ലല്ലലലാ....ലല്ലലലാ.....
ചിരകാലം ചിലപേരെ കബളിപ്പിക്കാം
കയ്യിൽ ചിത്രവർണ്ണപ്പാവയെപ്പോൽ കൊണ്ടുനടക്കാം
അടവുകൾ പതിനെട്ടും പയറ്റിപ്പയറ്റി നീ
അടിമുടി തളർന്നു നീ കുഴഞ്ഞു കുഴഞ്ഞു നീ
അടിതെറ്റി വീഴുമ്പോഴെന്തു ചെയ്യും ?
നീ അടിതെറ്റി വീഴുമ്പോഴെന്തു ചെയ്യും ?
പപ്പരപ്പ പപ്പരപ്പ പപ്പരപ്പ ഹേയ്
പപ്പരപ്പ പപ്പരപ്പ പപ്പരപ്പ
ഡുടുഡുംഡും ഡുംഡുംഡും ഡുംഡുംഡും
ജീവിതം സ്വയമൊരു പരീക്ഷണം...

ലലലാലലാ ലലലാലല ലലലാലല
ലലലാലല ലാലലാ ലാലലാ ലാലലാ....
നിഴൽപോലെ നിത്യം പിൻതുടരും
നിന്റെ പുറകെ ഈ ചെയ്തികൾതൻ കരിംഭൂതങ്ങൾ
മറ്റാർക്കോ വേണ്ടി നീ പണിഞ്ഞൊരുക്കും
മുറ്റത്തെ കിടങ്ങിൽ നീ സ്വയം വീഴും
അതുകണ്ടു ചിരിതൂകും നിഴൽപോലും
നീ മുഖം‌പൊത്തി എവിടെയോ പോയൊളിക്കും
പപ്പരപ്പ പപ്പരപ്പ പപ്പരപ്പ ഹേയ്
പപ്പരപ്പ പപ്പരപ്പ പപ്പരപ്പ
ഡുടുഡുംഡും ഡുംഡുംഡും ഡുംഡുംഡും
(ജീവിതം സ്വയമൊരു......)
Movie/Album name: Balapareekshanam
Artists