കുടകുമല കുന്നിമല കുറ്റിയാടിമലയില്‍ കുടിലുകെട്ടി താമസിക്കും കൂട്ടുകാരു ഞങ്ങള്‍ കാടിറങ്ങി നാടുചുറ്റി നഗരം ചുറ്റിവന്ന് വീടുകേറി കയ്യും നോക്കി കാലം പോകാന്‍ വന്നു...
കൈച്ചുരികത്തഴമ്പുള്ള കടത്തനാട്ടു വീരന്മാര്‍തന്‍ കയ്യുനോക്കി കാലാകാലം ഭാഗ്യം ചൊല്ലാന്‍ വന്നു തക്കയും തോടയുമിട്ട തച്ചോളി സുന്ദരിമാരുടെ ലക്ഷണ രേഖ നോക്കാന്‍ ആര്‍ത്തിയോടെ വന്നു...
താഴത്തെ മഠത്തിലെ പതിനാറുകെട്ടിലെ താഴമ്പൂ ചൂടിയ തമ്പുരാട്ടീ.... കരിവെള്ളൂര്‍ക്കാട്ടിലെ കണിക്കൊന്ന പൂത്തപോല്‍ കനകത്തിന്‍ നിറമുള്ള തമ്പുരാട്ടീ (കരിവെള്ളൂര്‍ക്കാട്ടിലെ......)
കയ്യുകണ്ടാല്‍ ചൊല്ലാം കണവനെത്തും സുദിനം കണ്ണു നോക്കി ചൊല്ലാം കല്ല്യാണത്തിന്‍ സമയം നാഴുയുരിനെല്ലു തന്നാല്‍ നാളും പക്കോം ചൊല്ലാം നാലുതവി എണ്ണ തന്നാല്‍ ആളും പേരും ചൊല്ലാം