ശാലിനീ ആടി വാ...സുന്ദരീ പാടി വാ.. ശാലിനീ ആടി വാ...സുന്ദരീ പാടി വാ.... ചന്ദനക്കുറി അണിഞ്ഞു ചൂടി ഇന്ദുരേഖ രാത്രി രാത്രി നീ അരങ്ങിലാടി വാ... (ശാലിനീ ആടി വാ...)
മാനം ഏതോ അലകടലിൻ അക്കരെ മോഹം തേടിനിന്നാടുന്ന വേളയിൽ നീയെന്നും ഇക്കരെ...നീയെന്നും ഇക്കരെ... (മാനം...) തഴുകിയൊഴുകും യൗവ്വനലഹരിതൻ പൊൽക്കരെ... യ്യാ.... (ശാലിനീ ആടി വാ...)
കുയിൽ ഒരു കഥപറയും വേളയിൽ മാരൻ വന്നുവോ...സ്നേഹം തന്നുവോ... ഈണങ്ങൾ തേടി നിൻ മെയ്യിൽ അലിഞ്ഞുവോ... (കുയിൽ...) അഴകിൻ മദനവീണമീട്ടിയിന്നു പാടിയോ... യ്യാ.... (ശാലിനീ ആടി വാ...)